സിംഗപ്പൂര്‍ മലയാളിക്കെതിരായി മീടു ആരോപണവുമായി യുവതി

0

സിംഗപ്പൂര്‍: പ്രമുഖ സിംഗപ്പൂര്‍ മലയാളിക്കെതിരായി മീടു ആരോപണങ്ങള്‍ അടങ്ങുന്ന യുവതിയുടെ കത്ത്‌ പ്രവാസി എക്സ്പ്രസ്സിന്റെ ഓഫീസില്‍ ലഭിച്ചു. എതാണ്ട്‌ എട്ടു വര്‍ഷത്തോളം തന്നെ മാനസികമായും ലൈംഗികമായും പീഢിപ്പിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് സിംഗപ്പൂരിലേക്കു കടന്ന ഇയാള്‍ ഇവിടെ സ്ഥിരതാമസമാക്കിയെന്നാണു കത്തില്‍ പറയുന്നത്‌.

ഈ കാലയളവില്‍ ഇന്ത്യയിലെ ഒരു പ്രധാനസ്‌ഥാപനത്തില്‍ ഉദ്യോഗസ്‌ഥനായിരുന്ന ഇയാള്‍ പ്രമുഖരായ ആളുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നതായും, അശ്ലീലചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചിരുന്നതായും കത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്‌.

കത്തയച്ച യുവതിയെ നേരില്‍ ബന്ധപ്പെടാന്‍ പ്രവാസി എക്സ്പ്രസ്സ്‌ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതു കൊണ്ടു തന്നെ കൂടുതല്‍ ആധികാരികമായ തെളിവുകള്‍ ലഭിക്കുന്നതു വരെ കുറ്റാരോപിതനായ വ്യക്തിയുടെ പേരൊ മറ്റു വിവരങ്ങളോ പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല