മേജര്‍ മഹാദേവന്‍ വീണ്ടും വരുന്നു; മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് അടുത്ത വര്‍ഷം

0

മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി  മേജര്‍ മഹാദേവന്‍ ആകുന്നു .മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പുകളിലും ഡബിള്‍ റോളിലുമെത്തുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. രാജസ്ഥാന്‍,കാശ്മീര്‍,പഞ്ചാബ് ഉഗാണ്ട എന്നിവിടങ്ങളില്‍ ആണ് ചിത്രീകരണം.

1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ കഥാപാത്രമാകുന്നത്. മേജര്‍ രവിയുടെ ആദ്യ ചിത്രം കീര്‍ത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാന്ധഹാര്‍ എന്നീ സിനിമകളിലും മോഹന്‍ലാല്‍ മഹാദേവന്റെ റോളിലായിരുന്നു. തെലുങ്ക് താരം റാണാ ദഗുബട്ടി ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്നും അറിയുന്നു.