വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്‌സി പ്രൊവിൻസിന്റെ ഉത്‌ഘാടനം  ഒക്ടോബർ 17 ശനിയാഴ്ച പകൽ 11 മണിക്ക്   ബഹുമാനപെട്ട പത്തനംതിട്ട ലോക്സഭാ മണ്ഢലം എം .പി  ശ്രി. ആന്റോ ആന്റണി   നിർവഹിച്ചു .

വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രി ഗോപാല പിള്ള വിളക്ക് കൊളുത്തി പരിപാടികൾ ആരംഭിച്ചു .സൗത്ത് ജേഴ്‌സി പ്രൊവിൻസ് ജനറൽ സെക്രട്ടറി ജെയ്സൺ കാളിയങ്കര സൗത്ത് ജേഴ്‌സി  ഉത്‌ഘാടനത്തിൽ സന്നിഹിതാരായവരെ സ്വാഗതം ചെയ്തു
സൗത്ത്  ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ശ്രി. അനീഷ് ജെയിംസ് അദ്ധ്യക്ഷ പ്രസംഗതിൽ പ്രൊവിൻസിന്റെ വരുംകാല പ്രവർത്തങ്ങൾ വിശദീകരിച്ചു . സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന പ്രവർത്തനങ്ങളായിരിക്കും  നടപ്പാക്കുന്നതെന്നും നിർധനരായ മലയാളികൾക്ക് എന്നും  സൗത്ത് ജേഴ്‌സി പ്രൊവിൻസ് ഒരു കൈത്താങ്ങാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു .

വേൾഡ് മലയാളീ കൗണ്സിലിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ച  ബഹുമാനപെട്ട പത്തനംതിട്ട ലോകസഭാ എം.പി   ശ്രീ . ആന്റോ ആന്റണി സൗത്ത് ജേഴ്‌സി പ്രൊവിൻസ് ഔദ്യോഗീകമായി ഉത്‌ഘാടനം ചെയ്തു . സൗത്ത് ജേഴ്‌സി പ്രൊവിൻസിന്റെ വരുംകാല പ്രവർത്തനങ്ങൾക്ക്  അദ്ദേഹം എല്ലാ ആശംസകളും നേർന്നു .
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ സൗത്ത് ജേഴ്‌സി പ്രൊവിൻസിന്റെ രൂപീകരണത്തിന് ചുക്കാൻ പിടിച്ച അമേരിക്ക റീജിയൻ ഭാരവാഹികളായ ശ്രി സുധീർ നമ്പ്യാർ , ശ്രി .പിന്റോ കണ്ണമ്പള്ളിൽ , ശ്രി .ഫിലിപ്പ് മാരേട് എന്നിവരെ അഭിനന്ദിക്കുകയും വേൾഡ് മലയാളി കൗണ്സിലിന്റെ തത്വങ്ങൾക്ക് അനുസൃതമായ എല്ലാ പ്രവർത്തനങ്ങൾക്കും സൗത്ത് ജേഴ്‌സി പ്രൊവിൻസിനു പൂർണ്ണ പിന്തുണയും ആശംകളും അറിയിച്ചു.

 WMC അമേരിക്ക റീജിയൻ  വൈസ് പ്രസിഡന്റ് ശ്രി. ജോൺസൻ തലച്ചെല്ലൂർ സൗത്ത് ജേഴ്‌സി പ്രൊവിൻസ് ഭാരവാഹികളെ പരിചയപെടുത്തിയതിനെ തുടർന്ന്   അമേരിക്ക റീജിയൻ അഡ്വൈസറി റീജിയൻ ചെയര്മാന്  ശ്രി. ചാക്കോ കോയിക്കലേത് സത്യവാചകം ചൊല്ലിക്കൊടുത്തു   ഭാരവാഹികളായ ശ്രീ . വിപിൻ കർത്താ  ( ചെയര്‍മാന്‍), ശ്രീ.   അനീഷ് ജെയിംസ്  ( പ്രസിഡന്റ്),  ശ്രീ .മനോജ് പുരുഷോത്തമൻ ( വൈസ് ചെയര്‍മാന്‍: ) ,  ശ്രീ .  ജോണി കുന്നുംപുറം ( വൈസ് പ്രസിഡന്റ്) ,  ശ്രീ.   ജെയ്സൺ കാളിയങ്കര  ( ജനറല്‍ സെക്രട്ടറി ), ശ്രീ.   ജോൺ സാംപ്സൺ ( ട്രഷറര്‍ ), ശ്രീ.  ഗാരി നായർ  (പൊളിറ്റിക്കൽ സിവിക് ഫോറം  (  പ്രസിഡന്റ് ),  ശ്രീ . ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം  സെക്രട്ടറി ), ശ്രിമതി. സിന്ധു സാംപ്സൺ  (വനിതാ ഫോറം  സെക്രട്ടറി ), നിക്ക് സാംസൺ    (യൂത്ത് ഫോറം  പ്രസിഡന്റ്  ),   ജിയ ജെയ്സൺ  (യൂത്ത് ഫോറം    സെക്രട്ടറി ),അഡൈ്വസറി ബോര്‍ഡ്  ചെയര്‍മാന്‍   ശ്രീ . റെജി എബ്രഹാം  എന്നിവർ സത്യാ പ്രതിജ്ഞ ചെയ്തു .

അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രി, സുധീർ നമ്പ്യാർ, അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി ശ്രി.പിന്റോ കണ്ണമ്പള്ളിൽ , അമേരിക്ക റീജിയൻ വൈസ് ചെയർമാൻ ശ്രി.ഫിലിപ്പ് മാരേട്ട് , അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് അഡ്മിൻ ശ്രി.എൽദോ പീറ്റർ , അമേരിക്ക റീജിയൻ   ട്രഷറർ സിസിൽ ചെറിയാൻ Wmc ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രി. പി.സി മാത്യു ,  WMC  ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി, Wmc ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ Dr. വിജയ ലക്ഷ്മി,  Wmc ഗ്ലോബൽ അസ്സോസിയേറ്റ് സെക്രട്ടറി ശ്രി.റോണാ തോമസ് , ജർമ്മനി പ്രൊവിൻസ് നിന്നും ശ്രി. ജോസ് കുമ്പളവേലി, ഹ്യൂസ്റ്റൺ  പ്രൊവിൻസ്  ചെയർമാൻ ശ്രി റോയ് മാത്യു , ഹ്യൂസ്റ്റൺ  പ്രൊവിൻസ്  പ്രസിഡന്റ് ശ്രി ജോമോൻ  ഇടയാടിയിൽ ,   ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ് ശ്രി.  സോണി കണ്ണോട്ടുതറ, അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി ആലിസ് മാഞ്ചേരി, ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ്,ചിക്കാഗോ പ്രൊവിൻസ് അഡ്വൈസറി ബോർഡ് മെമ്പർ മാത്തുക്കുട്ടി ആലുംപറമ്പൻ , ഒക്ലഹോമ പ്രൊവിൻസ് ചെയർമാൻ പുന്നൂസ് തോമസ് ,DFW  പ്രസിഡന്റ് ശ്രി.  വർഗീസ് .K  വർഗീസ് ,  അറ്റ്ലാന്റ പ്രൊവിൻസിൽ നിന്ന് ശ്രി .അനിൽ അഗസ്റ്റിൻ ,അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസ് , ന്യൂ യോർക്ക് പ്രൊവിൻസിൽ നിന്ന്  ഉഷ ജോർജ് എന്നിവർ സൗത്ത് ജേഴ്‌സി പ്രൊവിൻസിന്റെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. 

 ശ്രിമതി ഉമാ ദിനേശിന്റെ ശ്രവ്യ സുന്ദരമായ ഗാനങ്ങളും ,ജിയാ ജെയ്സൺ ,സ്മിന മഹേഷ് എന്നിവരുടെ നൃത്ത്വവും ഉത്‌ഘാടന ചടങ്ങിന്റെ പ്രത്യേക ആകര്ഷണങ്ങളായിരുന്നു . സൗത്ത് ജേഴ്‌സി പ്രൊവിൻസ് സെക്രട്ടറി ശ്രി ജെയ്സൺ കാളിയങ്കര  പരിപാടിയിൽ എംസി ആയിരുന്നു. സൗത്ത്  ജേഴ്‌സി  പ്രൊവിൻസ് ട്രെഷറർ ശ്രി. ജോൺ സാംസൺ പങ്കെടുത്ത എല്ലവർക്കും  നന്ദി അറിയിച്ചു .