ബംഗാളി കവി ശംഖ ഘോഷിന് ജ്ഞാനപീഠം പുരസ്‌കാരം

0

ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്. 7 ലക്ഷം രൂപയും വെങ്കല ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാങ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്.

കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും കൊല്‍ത്തത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടി.ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രബീന്ദ്ര പുരസ്‌കാരം, നര്‍സിങ് ദാസ് പുരസ്‌കാരം, സരസ്വതി സമ്മാന്‍ എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.