ഹര്‍ത്താലിനെ അവഗണിച്ചു ഒടിയനെത്തി

1

മലയാളസിനിമലോകം കാത്തിരുന്ന മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡ ചിത്രം ഒടിയൻ ഇന്ന് ലോകമെമ്പാടും റിലീസായി. ഒടിയൻ എന്ന മിത്തിനെ അടിസ്ഥാനമാക്കിയ ഒരു മാസ്സ് ഫാന്റസി ത്രില്ലർ എന്നാണ് സിനിമാലോകം ഓടിയനു നൽകിയിരുന്ന വിശേഷണം. 37  രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്നു ഒടിയന്‍ റിലീസ്. എന്നാല്‍ ഹര്‍ത്താലായതോടെ ചില തിയേറ്ററുകളിലെ ഷോ മാറ്റി വെച്ചു.

പുലി മുരുകന്റെ വൻ വിജയത്തിന് ശേഷം പീറ്റർ ഹെയ്‌ൻ മലയാളത്തിലേക്കു തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രൈലെറുമെല്ലാം ഫാൻസിനെ ത്രില്ലടിപ്പിക്കാൻ പോന്നതായിരുന്നു.
ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയൻ ആയ മാണിക്യന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. മാണിക്യൻ എങ്ങനെ ഒടിയൻ ആയി എന്നും എങ്ങനെ അയാൾ അവസാനത്തെ ഒടിയൻ ആയി മാറി എന്നും എന്നതാണ് കഥാസാരം. 

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.