ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍നെഗറ്റീവ് കമന്റുകളും റിവ്യുകളും; എല്ലാം ആസൂത്രിതമെന്നു ശ്രീകുമാര്‍ മേനോന്‍

0

ലോക വ്യാപകമായി റിലീസ് ചെയ്ത ഒടിയന്റെ ആദ്യ പ്രതികരണം പുറത്തു വന്നു തുടങ്ങിയപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വാളെടുക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകളും റിവ്യൂകളും കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍.

എന്നാൽ മോഹൻലാൽ ഫാൻസ്‌ ചിത്രത്തിൽ ഒട്ടും തൃപ്‌തരല്ല എന്നാണു ചില ഫേസ്ബുക് പോസ്റ്റുകളും കമന്റുകളും ചൂണ്ടി കാണിക്കുന്നത്.ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജിൽ മോഹൻലാൽ ഫാൻസ്‌ ഇതിനോടകം തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. “ഒടിയൻ കണ്ടു, ശ്രീകുമാർ മേനോനോട് ഒരേയൊരു അഭ്യർത്ഥന മേലിൽ ഇനി പടം പിടിക്കരുത്.”
” ശ്രീകുമാർ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കൾ ഉപേക്ഷിക്കണം” തുടങ്ങീ പുലർച്ചെ ഉറക്കം കളഞ്ഞു പടം കാണാൻ പോയതിന്റെ അമർഷം വരെ ഫാൻസുകാർ കമന്റുകളിൽ പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ആസൂത്രിതമായ ആക്രമത്തിന്റെ ഭാഗമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ് ആകുന്നതിന് മുമ്പ് അതിനെക്കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ‘ഫെയ്‌സ്ബു്ക് പേജില്‍ ചിത്രത്തെക്കുറിച്ച് മോശമായ അഭിപ്രായങ്ങളും കമന്റുകളും വന്നിട്ടുണ്ട്. ഇതൊരു ഭീകരമായ അവസ്ഥയാണ്. എനിക്ക് മാത്രമല്ല ഇത് നേരിടേണ്ടി വന്നിട്ടുള്ളത്.

ഇതിന് മുമ്പും പല ചിത്രങ്ങളെയും ഇങ്ങനെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഒടിയനെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളയാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് പിന്നില്‍ വ്യക്തിഹത്യ ചെയ്യാന്‍ വൈദഗ്ദ്ധ്യം നേടിയവരാണ് ചിത്രം റിലീസാവും മുമ്പ് തന്നെ ഇത്തരം ഡീഗ്രേഡിംഗ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം പറയുന്നു.