അഞ്ച് കോടിയിലധികം പേര്‍ കണ്ട ‘ഓംലറ്റ് ‘ വീഡിയോ ഒന്ന് കണ്ടു നോക്കൂ

0

ഒരു മുട്ടപൊരിക്കുന്നത് ഇത്രയും വലിയ ഹിറ്റാകുമോ? എന്നാല്‍ കേട്ടോ മുട്ട പൊരിക്കുന്നതിലും സൂപ്പര്‍ ഈ പാചകക്കാരനാണ്. ‘ഐബര്‍ ജസ്റ്റിഷിയ റിയല്‍’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ  ദൃശ്യം പ്രചരിച്ചത്. അഞ്ച് കോടിയിലധികം പേരാണ് വീഡിയോ ഇത് വരെ കണ്ടത്. ആറ് ലക്ഷത്തിലധികം പേര്‍ ഫെയ്‌സ്ബുക്കിലൂടെ മാത്രം വീഡിയോ പങ്കുവെച്ചു.

മുട്ട പൊരിക്കും മുന്പ് ഈ പാചകക്കാരന്റെ ഒരു സര്‍ക്കസ് ഉണ്ട്. ആദ്യം  ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് അതിന് വേണ്ട സാമഗ്രികള്‍ കൊണ്ട് കക്ഷി ഒരു സര്‍ക്കസ് അങ്ങ് നടത്തിക്കളയും. അതും തൊട്ടാല്‍ പൊട്ടുന്ന മുട്ട കൊണ്ട്. മുട്ട മുകളിലേക്കെറിഞ്ഞ് വായുവില്‍ വെച്ച് വെട്ടിപ്പൊട്ടിക്കുന്ന ‘ഓംലറ്റ്’ സര്‍ക്കസ് കലാകാരന്‍ കത്തികൊണ്ട് മുട്ടയുടെ മഞ്ഞക്കരു അമ്മാനമാടുന്നതും വീഡിയോയിലുണ്ട്. വീഡിയോ കണ്ടു നോക്കൂ.