ഇനി പുരുഷന്മാര്‍ക്ക് ശമ്പളത്തോട് കൂടി 3 മാസം പ്രസവാനുബന്ധ അവധി

0

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് പുരുഷന്മാര്‍ക്ക് പ്രസവാവധി നല്‍കുന്ന ഏര്‍പ്പാട് വിദേശരാജ്യങ്ങളില്‍ നിലവിലുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ സംഭവം കേട്ട്കേള്‍വി മാത്രമാണ്. എന്നാല്‍ ഇന്ത്യയില്‍ ആ പതിവിനൊരു മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് മുംബൈയിലെ ഒരു കമ്പനി.

ഇന്ത്യയില്‍ ആദ്യമായാണ്  പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്.എത്രയെന്നോ മൂന്നു മാസം. മുബൈയിലെ വിദേശ കമ്പനിയായ സെയല്‍സ് ഫോഴ്‌സ്, കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് കാട്ടിയാണ് പുരുഷന്മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. ആഗോള എന്‍ജിനീയറിങ് കമ്പനിയായ സെയില്‍സ് ഫോഴ്‌സിന് ലോകത്താകെ 25,000-ഓളം ജീവനക്കാരുണ്ട്. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ കമ്പനിയുടെ ശാഖകളുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കുന്നതില്‍ പ്രധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം കമ്മിന്‍സ് ഇന്ത്യ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു. മൈക്രോസോഫ്റ്റ് തങ്ങളുടെ പുരുഷ ജീവനകാര്‍ക്ക് പ്രസവാനുബന്ധ അവധി ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു.പുരുഷന്മാരുടെ പ്രസവാവധി കാലാവധിയായ മൂന്നുമാസവും കൃത്യമായി ശമ്പളം കിട്ടുമെന്നതും പ്രത്യേകതയാണ്

കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മക്കും അച്ഛനും ഒരേപങ്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് പ്രസാവാനുബന്ധ അവധി നല്‍കാന്‍ തീരുമാനിച്ചത്. വിദേശത്ത് പല കമ്പനികളും മുൻപ് തന്നെ ഇതിന് സമാനമായി പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇതാദ്യമാണ്.