150 ല്‍ പരം മുറികളുള്ള സെയ്ഫിന്റെയും കരീനയുടെയും പട്ടൗഡി പാലസ്

0

ബോളിവുഡ് താരം  സെയ്ഫ് അലി ഖാന്‍ വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തില്‍പ്പെട്ടതാണെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഹരിയാനയിലെ പട്ടൗഡി പാലസാണ് സെയ്ഫിന്റെ ഭവനം.പട്ടൗഡി കുടുംബം കാലാകാലങ്ങളായി താമസിക്കുന്ന രാജകൊട്ടാരമാണ് പട്ടൗഡി പാലസ്. കൊട്ടാരത്തിന് ഇബ്രാഹിം പാലസ് എന്നും പേരുണ്ട്. 800 കോടിയോളം രൂപ വിലമതിക്കുന്നതാണ് ഈ കൊട്ടാരം. 200 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന രാജകുടുംബമാണ് പട്ടൗഡി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും, നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ്. ആദ്യം നവാബ് ഓഫ് പട്ടൗഡി എന്ന സ്ഥാനം അലങ്കരിച്ചിരുന്നത് മന്‍സൂര്‍ ആയിരുന്നെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ മരണത്തോടെ ആ സ്ഥാനം അദ്ദേഹത്തിന്റെ മകനായ സെയ്ഫിന് ലഭിച്ചു.

150 ല്‍ പരം മുറികളുള്ള ഈ കൊട്ടാരത്തില്‍ 100 ല്‍ പരം ജോലിക്കാരുണ്ട്. ബോളിവുഡ് ചിത്രമായ വീര്‍ സാറ ചിത്രീകരിച്ചതും ഇവിടെയാണ്. കൊട്ടാരത്തിലെ ‘ഷേര്‍ മഹല്‍’ എന്ന മുറിയിലാണ് കരീനയും സെയ്ഫും ഉറങ്ങുന്നത്. കരീന-സെയ്ഫ് വിവാഹത്തിന് ശേഷം പണിതതാണ് എട്ടാമത്തെ ഈ മുറി.

inside pics of pataudi palace

inside pics of pataudi palace