ലെതെര്‍ ഉത്പന്നങ്ങളെ സ്നേഹിക്കും മുന്പ് ഈ വീഡിയോ ഒന്ന് കാണൂ

0

ലെതെര്‍ ഉത്പന്നങ്ങള്‍ക്കു ഫാഷന്‍ ലോകത്ത് ആരാധകര്‍ ഏറെയാണ്‌ .ലെതെര്‍ കൊണ്ടുള്ള ചെരുപ്പും ,ബെല്‍ട്ടും ,ബാഗും എല്ലാം എക്കാലത്തും ഫാഷന്‍ പ്രേമികളുടെ ഇഷ്ടവസ്തു ആണ്.പക്ഷെ ആ അലങ്കാരത്തിനു പിന്നിലുള്ള ക്രൂരതയെ കുറിച്ചു എപ്പോഴെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ ?എത്ര ജീവികളുടെ രക്തം ചിന്തിയ വസ്തുവാണ് നമ്മള്‍ അലങ്കാരത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്നതെന്ന് ഓര്‍ത്തിട്ടുണ്ടോ ?

ഈ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ പീറ്റ (PETA- people for the ethical treatment of animals) എന്ന സംഘടന പുറത്തിറക്കിയ ഒരു വീഡിയോ ആണിപ്പോള്‍ ഇന്റര്‍നെറ്റ്‌ ലോകത്ത് ശ്രദ്ധ അകര്ഷിച്ചിരിക്കുന്നത്.ബിഹൈൻഡ് ദ ലെതർ എന്നാണ് ഈ വീഡിയോയുടെ പേര് , ബിഹൈൻഡ് ദ ലെതർ എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ 30 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.ഒന്ന് കണ്ടു നോക്കൂ കരള്‍ അലിയിക്കുന്ന ഈ വീഡിയോ .നമ്മള്‍ക്ക് ഈ ക്രൂരത തടയാന്‍ കഴിഞ്ഞില്ലേല്‍ പോലും ഇതിന്റെ ഭാഗമാകാതെ ഇരിക്കാന്‍ ശ്രമിച്ചൂടെ .