‘ഫസ്റ്റ് ക്ലാസ് ടച്ചിങ്ങ്സ്’ എന്ന് കേട്ടിട്ടുണ്ടോ?; ലോകത്തില്‍ ഏറ്റവും വിലയുള്ള പൊട്ടറ്റോ ചിപ്സിനെ കുറിച്ചു അറിയാം

0

ഒരു കഷണം  പൊട്ടറ്റോ ചിപ്സിനു വില പതിനൊന്ന് ഡോളര്‍. അതായത് ഏതാണ്ട് എഴുനൂറ്റമ്പതോളം രൂപ. സെന്റ്‌ എറിക് മൈക്രോ ബ്രൂവറി എന്ന മദ്യക്കമ്പനിയാണ് ഈ ചിപ്സ് ഉണ്ടാക്കുന്നത്. ഇനി ഇതിന്റെ പ്രത്യേകത അറിയേണ്ടേ ? , തങ്ങള്‍ നിര്‍മ്മിയ്ക്കുന്ന മദ്യത്തിന് പറ്റിയ ഒരു കൂട്ട് എന്ന നിലയിലാണ് ഈ ക്വാളിറ്റി ചിപ്സ് ഇവര്‍ നിര്‍മ്മിയ്ക്കുന്നത്.

ഒരു ഫസ്റ്റ് ക്ലാസ് മദ്യത്തിനു കൂട്ടായി ഫസ്റ്റ് ക്ലാസ് ടച്ചിങ്ങും വേണമെന്ന ആഗ്രഹമാണ് ഇവരെ ഈ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ചത്. അഞ്ചു ചിപ്സ് കഷണം മാത്രമടങ്ങുന്ന ക്ലാസ്സിക് ബ്ലാക്ക് ബോക്സ് ആണ് ഇത്. ഏറ്റവും സ്പെഷ്യല്‍ ആയ ഫ്ലെവറുകളില്‍ ആണ് ഇവ നിര്‍മ്മിച്ചിരിയ്ക്കുന്നത്. സ്വീഡനിലെ പിന്‍ മരങ്ങളില്‍ നിന്നും ശേഖരിച്ച പ്രത്യേക കൂണുകളുടെ ഫ്ലേവര്‍ ആണ് ഒരെണ്ണം. കടല്പ്പായലിന്റെ വിത്തുകളില്‍ നിന്ന് ശേഖരിച്ച ഫ്ലേവര്‍ രണ്ടാമത്തേ ഡോളര്‍ ആണ്. അപൂര്‍വ്വമായ ഫ്ലെവറുകളാണ് ഇവയെ സ്പെഷ്യല്‍ ആക്കുന്നത്.

ചിപ്സിനു വേണ്ടി ഉപയോഗിയ്ക്കുന്ന ഉരുളക്കിഴങ്ങും സ്പെഷ്യല്‍ ആണത്രേ . അമ്മര്‍നാസ് എന്ന താഴ്വരയില്‍ പ്രത്യേകമായി കൃഷി ചെയ്യുന്നവയാണ് ഇവ. കൈകള്‍ കൊണ്ട് നട്ടു കൈകള്‍ കൊണ്ട് കൃഷി ചെയ്ത് യന്ത്രങ്ങള്‍ ഉപയോഗിയ്ക്കാതെ പ്രകൃതി ദത്തമായി ഉണ്ടാക്കുന്നവ. ഒരു ബോക്സിന്റെ വില അന്‍പത്താറു ഡോളര്‍.എങ്ങനെയുണ്ട് .