ഇരുപതിനായിരത്തിലധികം  പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പുലിമുരുകന്‍!! മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം  അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ച് ഇരുത്തി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.  ഫ്ളവേഴ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്.
ആറായിരത്തിലധികം പേര്‍ ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവു‍ഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ത്രിഡി തകര്‍ക്കാന്‍ ഒരുങ്ങുന്നത്. ഫ്ളവേഴ്സാണ് പരിപാടിയുടെ ചാനല്‍ പാര്‍ട്ണര്‍. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ത്രിഡി ചിത്രം കാണാനെത്തും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ഇതിനായി സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.  റെയ്സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.