യുവാക്കളെ ഹരം കൊള്ളിക്കാൻ അഡൾട്ട് കോമഡി ചിത്രം ‘ പപ്പി ‘ വരുന്നു !

0

  റിലീസിനു മുമ്പേ തന്നെ ടീസറിലൂടെയും ട്രെയിലറിലൂടെയും സെൻസേഷൻ സൃഷ്ട്ടിച്ചിരിക്കയാണ് ‘പപ്പി ‘ എന്ന തമിഴ് ചിത്രം . യുവാക്കൾക്ക് ഹരം പകരുന്ന അഡൾട്ട് കോമഡി   എന്റർടൈനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  നവാഗതനായ  മൊരട്ടു സിംഗിൾ ആണ്. നട്ടു ദേവ് എന്ന തൻ്റെ യഥാർത്ഥ പേര് സിനിമക്ക് വേണ്ടി  മൊരട്ടു സിംഗിൾ എന്ന് മാറ്റിയിരിക്കിയാണ് സംവിധായകൻ . ഒരു രംഗത്തിൽ ബെഡ് റൂമിൽ ലൈംഗീക  വിവാദ സംന്യാസി സ്വാമി നിത്യാനന്ദയുടെയും പോൺ താരം ജോണി സിന്സിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട് . ഇതിനെ ചൊല്ലി നിത്യാനന്ദ പരാതി കൊടുത്തതോടെയാണ് ‘പപ്പി ‘ വിവാദമായത് .പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് ചിത്രം  പ്രദർശനത്തിനെത്തുകയാണ് . ഒക്ടോബർ 11 ന് സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ‘ പപ്പി ‘ കേരളത്തിൽ റിലീസ് ചെയ്യും.
                  വരുൺ ,യോഗി ബാബു എന്നിവർ നായകന്മാരാവുന്ന ‘ പപ്പി ‘ യിൽ  വരുണിന്റെ ജോടി ‘ കോമാളി ‘ യിലൂടെ ശ്രദ്ധേയയായ കന്നഡ നടി  സംയുക്താ ഹെഗ്‌ഡെയാണ് , പിങ്കി എന്ന നായ ചിത്രത്തിൽ ആദ്യന്തം ഒരു പ്രധാന  കഥാപാത്രമായിട്ടുണ്ട് . യുവാക്കളെ ആകർഷിക്കുന്ന റൊമാൻറിക് രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ‘ പപ്പി ‘ . പക്വതയില്ലാത്ത  ഒരു സമ്പന്ന യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന അബദ്ധങ്ങളും,സംഭവങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള നർമ്മ രസപ്രദമായ കഥയാണ്  ചിത്രത്തിന് അവലംബം. കമിതാക്കളുടെ പ്രണയവും അത് സൃഷ്ട്ടിക്കുന്ന പൊല്ലാപ്പുകളും സറ്റയറായി പ്രതിപാദിക്കുന്നു. ഏതു സുഹൃത് വലയത്തിലും ,സുഹൃത്തുക്കളുടെ ഏതു സംശയവും ദുരീകരിക്കുന്ന ഒരു തല മൂത്ത സുഹൃത്തുണ്ടാവും . സീനിയർ എന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യോഗി ബാബുവാണ്. റൊമാൻറിക്  അഡൾട്ട് കോമഡിയായ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത അഞ്ചു ഗാനങ്ങളിൽ നാലെണ്ണം പാടിയിരിക്കുന്നത് സെലിബിററ്റികളാണെന്നതാണ് . ധരൻ കുമാർ സം ഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഓരോന്നും  ആലപിച്ചിരിക്കുന്നത്  യഥാക്രമം സംഗീത സംവിധായകരായ യുവൻ ഷങ്കർ രാജാ,അനിരുദ്ധ്,സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ,നടൻ  ആർ .ജെ .ബാലാജി ,സാൻഡി ജയ് എന്നിവരാണ്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ‘എൽ കെ ജി ‘ ,’ കോമാളി ‘ എന്നീ സൂപ്പർ  ഹിറ്റ് സിനിമകൾ നൽകിയ ഡോക്ടർ.ഐസരി.കെ.ഗണേഷ് ആണ് ‘ പപ്പി ‘യുടെ നിർമ്മാതാവ്.

# സി ,കെ .അജയ് കുമാർ