യാത്രക്കാരെ കൊതിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; പുതിയ ക്യൂസ്യൂട്ടിന്റെ സവിശേഷതകള്‍ ഇങ്ങനെ

0

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി ഡബിള്‍ ബെഡ് സംവിധാനവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ബിസിനസ്‌ക്ലാസില്‍ ഒരുക്കിയിരിക്കുന്ന ക്യൂസ്യൂട്ട് എന്നറയിപ്പെടുന്ന ഈ സംവിധാനം രണ്ട് മിഡില്‍ സീറ്റുകളെ ഫുള്ളി ഫ്‌ലാറ്റ് ബെഡാക്കി മാറ്റാനുള്ള സൗകര്യമൊരുക്കുന്നു. ഇതില്‍ പ്രൈവറ്റ് ബെഡ്‌റൂമിന്റെ സ്വകാര്യത ഉറപ്പ് വരുത്താനായി പാര്‍ട്ടീഷന്‍ പാനലുകളുമുണ്ട്. ഇതിന്റെ ഉള്ളില്‍ രണ്ട് എന്റര്‍ടെയിന്മെന്റ് സ്‌ക്രീനുകളുമുണ്ട്.ആദ്യമായാണ് വിമാനത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരു കമ്പനി ഒരുക്കുന്നത്.

ഇത് വിപ്ലവകരമായ ഒരു സംരംഭമാണെന്നും ഇത് ഏവിയേഷന്‍ ഇന്റസ്ട്രിയില്‍ നിര്‍ണായകമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും ഖത്തര്‍എയര്‍വേസിന്റെ യൂറോപ്പിലേക്കുള്ള സീനിയര്‍ വൈസ് പ്രസിഡന്റായ ജോനാതന്‍ ഹാര്‍ഡിങ് പറയുന്നു. ഹീത്രോയില്‍ നിന്നുമുള്ള ഫ്‌ലൈറ്റുകളിലാണ് ക്യൂ സ്യൂട്ട് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. തുടര്‍ന്ന് പാരീസില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമുള്ള വിമാനങ്ങളിലും ഇത് ലഭ്യമാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.