പ്രേതഹോട്ടല്‍ ക്വീന്‍ മേരി വീണ്ടും തുറക്കുന്നു

0

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേതബാധ ഉണ്ടെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളെ കുറിച്ചു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതില്‍ പ്രധാനമാണ് ക്വീന്‍ മേരി എന്ന കപ്പല്‍. പാരാനോര്‍മല്‍ ആക്ടിവിറ്റികള്‍ക്ക് പേര് കേട്ടതാണ് ക്വീന്‍ മേരി. ഇതൊരു കപ്പല്‍ ആണെന്ന് കരുതിയാല്‍ തെറ്റി. ഇതൊരു ഹോട്ടലാണ്. 

ഈ കപ്പലിനെ ഒരു ഹോട്ടലായി മാറ്റിഎടുക്കുകയായിരുന്നു. ആദ്യ കാലത്ത് നിരവധി നാവികരുടെ ജീവനെടുത്ത കപ്പലാണ് ക്വീന്‍ മേരി. പില്‍കാലത്താണ് ഇതൊരു സഞ്ചരിക്കുന്ന ഹോട്ടലായി രൂപാന്തരപെടുത്തിയത്.  കാലിഫോര്‍ണിയയിലെ ലോങ്ങ്‌ ബീച്ചിലാണ് ഈ ഹോട്ടല്‍. ഒരു ഹോട്ടലും മ്യൂസിയവും കൂടിയാണ് ഇത്. ഇവിടം സന്ദര്‍ശിച്ച അനവധി സഞ്ചാരികള്‍ ഇവിടുത്തെ പ്രേതസാന്നിധ്യത്തെ കുറിച്ചു അനുഭവകഥകള്‍ പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ഈ കപ്പലിലേക്കുള്ള പ്രവേശനം പോലും വിചിത്രമായ കാരണങ്ങള്‍ കാരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇടക്ക് ഈ ഹോട്ടല്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷണീയതയോടെ ഈ കപ്പല്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുകയാണ്. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.