മലേഷ്യൻ വിമാനം കംബോഡിയൻ കാടുകളില്‍ തകര്‍ന്നു വീണോ ?

1

നാലര വർഷം മുന്‍പ് ദുരൂഹമായി കാണാതായ മലേഷ്യന്‍ വിമാനം കംബോഡിയന്‍ കാടുകളില്‍ തകര്‍ന്നു വീണോ ?
എംഎച്ച് 370 ത്തെ കുറിച്ച് പുതിയൊരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കംബോഡിയയിലെ കൊടും കാട്ടിൽ കാണുന്ന വസ്തു മലേഷ്യൻ വിമാനമാണെന്നാണ് ചില വിദഗ്ധർ ഇപ്പോൾ പറയുന്നത്. കംബോഡിയൻ കാടിന്റെ സാറ്റ്‌ലൈറ്റ് ഇമേജിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനമാണെന്ന വാദവുമായി സാറ്റ്‌ലാറ്റ് മാപ്പ് നിരീക്ഷകർ ഡാനിയൽ ബോയർ രംഗത്തെത്തി.
2014 മാർച്ച് 8 നാണ് മലേഷ്യൻ വിമാനം കാണാതാകുന്നത്.

ബോയറിന്റെ പുതിയ കണ്ടെത്തൽ പ്രകാരം വിമാനത്തിന്റെ പിൻഭാഗത്തെ നിറങ്ങൾ വരെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ വിചിത്ര കണ്ടെത്തൽ നടത്തിയിരിക്കുന്നത് കാടിന്റെ ഏതു ഭാഗത്താണെന്ന് കൃത്യമായി കണ്ടെത്താൻ ബോയറിനും കഴിഞ്ഞിട്ടില്ല. സാറ്റ്‌ലൈറ്റ് ചിത്രത്തിൽ കണ്ട സ്ഥലം അന്വേഷിക്കാൻ വിദഗ്ധ സംഘം തന്നെ സജ്ജമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്നെ അന്വേഷണം തുടങ്ങി എന്നാണ് അറിയുന്നത്. കൊടും കാടിനുള്ളിലെ ലക്ഷ്യ സ്ഥലം കണ്ടെത്താനായി ഡ്രോൺ വഴി വിഡിയോ എടുക്കുന്നുണ്ട്. ഇതുവഴി സാറ്റ്‌ലൈറ്റ് ചിത്രത്തിൽ കണ്ടെത്തിയത് വിമാനമാനോ എന്ന് മനസ്സിലാക്കാനാകും.