വൃക്കകൾ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ; കണ്ണീരണിഞ്ഞ് റാണ ദഗുബാട്ടി

0

ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ ന‌‌ടനാണ് റാണ ദ​ഗ്​ഗുബാട്ടി. ഹുബലിക്ക് ശേഷം ഒട്ടേറ ചിത്രങ്ങളിൽ നായകനായും സഹനടനായും റാണ വേഷമിട്ടെങ്കിലും കുറച്ചുകാലം സിനിമയിൽ നിന്നും റാണാ ഒരു ഇടവേളയെടുത്തിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് റാണ ദഗുബാട്ടി.

സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. വളരെ വികാരാധീനനായാണ് താരം അസുഖത്തെക്കുറിച്ച് പ്രതികരിച്ചത്. ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു പോയെന്ന് റാണ പറഞ്ഞു. തന്റെ രണ്ട് വൃക്കകളും തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സ്‌ട്രോക്ക് വരാൻ എഴുപത് ശതമാനം സാധ്യതയാണ് ഡോക്ടർമാർ പറഞ്ഞത്. മുപ്പത് ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നുവെന്നും റാണ പറഞ്ഞു. സംവിധായകൻ നാഗ അശ്വിനും പരിപാടിയിൽ പങ്കെടുത്തു.

ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹിറോ ആകുന്നത്’. എന്നാണ് റാണയെ കുറിച്ച് സാമന്ത പറഞ്ഞത്. ഷോയുടെ പൂര്‍ണരൂപം നവംബര്‍ 27 ന് പുറത്തുവിടും. നേരത്തെ റാണയെ നായകനാക്കി മലയാളത്തില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ: ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.