ഓട്ടോ ഡെബിറ്റ് സൗകര്യം സെപ്റ്റംബർ 30 വരെ നീട്ടി ആർബിഐ

1

ന്യൂഡൽഹി∙ ബാങ്കുകൾക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും ആശ്വാസമായി ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. മാർച്ച് 31ന് ഇത് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ആർബിഐ നൽകിയ നിർദേശം.

പ്രതിമാസ ബിൽ, മാസവരിസംഖ്യ ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ ‘ഓട്ടമാറ്റിക്’ ആയി പണമെടുക്കാവുന്ന രീതി സെപ്റ്റംബർ 30 വരെ തുടരാം.