കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി: രോഹിത്ത് ശർമ്മയ്ക്ക് ‘ട്രോൾ മഴ’; വൈറലായി പോസ്റ്റ്

0

പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിമർശനവുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോളുകളുടെ പെരുമഴ.

ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് ‘ട്രോൾ മഴ’ കിട്ടാനിടയായത്. ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയുടെ ചിത്രമൊക്കെ വരച്ചെങ്കിലും ഒരുകാര്യം താരം ശ്രദ്ധിച്ചില്ല. ചിത്രം കൊമ്പനാനയുടേതായിരുന്നു.പിന്നെ പറയണോ പൂരം …ട്രോളുകളുടെ പെരുമഴ തന്നെയിരുന്നു.

മുന്‍ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്. അതേസമയം, ആഫ്രിക്കൻ ആനകളിൽ പിടിയാനകൾക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കൻ ആനയുടെ ചിത്രമാണെന്നുമുള്ള ന്യായീകരണങ്ങളുമുണ്ട്. എന്തായാലും ഇതുവരെ രോഹിത് ചിത്രം പിൻവലിച്ചിട്ടില്ല.