വിവാഹവേദിയില്‍ പൊട്ടിക്കരഞ്ഞ് സമാന്ത; ഫോട്ടോ വൈറൽ

0

ടോളിവുഡ് വൻ ആഘോഷമാക്കിയ വിവാഹമായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും. മൂന്ന് ദിവസം നീണ്ട വിവാഹാഘോഷത്തിന് പത്ത് കോടിയിലേറെ രൂപ ചിലവ് വന്നെന്നാണ് റിപ്പോർട്ടുകൾ. താരദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് വിവാഹ ചടങ്ങിനിടെ സമാന്ത കരയുന്ന ചിത്രമാണ്.

ചടങ്ങുകള്‍ക്കിടിയില്‍ വിവാഹ ദിനത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സമന്ത. വെള്ളിയാഴ്ച്ച വൈകുന്നേരം ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താല്‍ കരയുന്ന ചിത്രമാണ് ഏറ്റവും വിലമതിക്കുന്ന നിമിഷമായി സമന്ത പോസ്റ്റ് ചെയ്തത്. അലെന്‍ ജോസഫിനാണ് ഈ ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സാം നല്‍കിയത്.

എനിക്കറിയില്ല, ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്. വികാര ഭരിതമായ ഈ നിമിഷം എന്നന്നേയ്ക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തില്‍ മുങ്ങിപ്പോയ വധു. ഒരുപാട് ചിരികള്‍ക്കിടയില്‍ സമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും’ എന്ന് സമന്ത കുറിച്ചു.

മെഹന്തി, ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ എന്നിവയുടെ ചിത്രമെല്ലാം സമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറിനു ഹൈന്ദവാചാരപ്രകാരം ആരംഭിച്ച വിവാഹ ചടങ്ങുകള്‍ക്ക് ശനിയാഴ്ച പള്ളിയില്‍ നടന്ന മോതിരം മാറല്‍ ചടങ്ങോടെ സമാപനമായി. വെള്ളിയാഴ്ച മെഹന്ദി ചടങ്ങുകള്‍ക്കൊടുവില്‍ അര്‍ധരാത്രിയോടെ സമന്തയുടെ കഴുത്തില്‍ നാഗചൈതന്യ താലി ചാര്‍ത്തി. നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സമന്ത അണിഞ്ഞിരുന്നത്. മുണ്ടും കുര്‍ത്തയുമായിരുന്നു നാഗചൈതന്യയുടെ വേഷം.

രണ്ടുദിവസമായി ഗോവയില്‍ നടന്ന വിവാഹ മാമാങ്കത്തിനു 10 കോടി രൂപ ചെലവായെന്നാണു കണക്ക്. ഹൈദരാബാദില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകള്‍മൂലം ബഹാമാസ് ദ്വീപിലേക്കുള്ള ഹണിമൂണ്‍ യാത്ര ഡിസംബറിലേക്കു മാറ്റിവച്ചിരിക്കുകയാണ്. നാഗചൈതന്യയുടെയും സമന്തയുടെയും പേരുകള്‍ ചേര്‍ത്ത് chaisam എന്ന ഹാഷ് ടാഗിലാണു സമൂഹമാധ്യമങ്ങള്‍ താരവിവാഹം ആഘോഷിച്ചത്.