യുവരാജ് സിങിന്റെ പുതിയ ‘ചിക്നാ ചമേല’ ലുക്കിനെ ട്രോളി സാനിയ മിർസ

0

മുംബൈ ∙ ക്ലീൻ ഷേവ് ചിത്രവുമായി ഇൻസ്റ്റഗ്രാമിലെത്തിയ യുവരാജ് സിങിനെ ട്രോളി സുഹൃത്തും ടെന്നിസ് താരവുമായ സാനിയ മിർസ കഴിഞ്ഞ ദിവസമാണ് യുവി തന്റെ ഏറ്റവും പുതിയ ക്ലീൻ ഷേവ് ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

‘ പുതിയ ‘ചിക്നാ ചമേല’ ലുക്ക് ! അതോ താടി വീണ്ടും വയ്ക്കണോ ?’ എന്ന അടികുറിപ്പോടെയാണ് തന്റെ പുത്തൻ ലുക്ക് യുവി ആരാധാകർക്കായി പങ്കുവച്ചത്. പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ കമന്റുകൾ ഇട്ടെങ്കിലും യുവ്‌രാജിന്റെ അടുത്ത സുഹൃത്ത് കൂടിയായ സാനിയ മിർസയുടെ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘താടിക്കടിയിലെ താടി ഒളിപ്പിക്കാനാണോ ചുണ്ട് ഇങ്ങനെ കൂർപ്പിച്ചു വച്ചിരിക്കുന്നത്? ആ പഴയ താടി തിരികെക്കൊണ്ടു വരൂ’ – സാനിയ കുറിച്ചു. ഇതോടെ സാനിയയുടെ കമന്റിനെ പിന്തുയ്നച്ചുകൊണ്ട് ആരാധാകർ രംഗത്തെത്തി.

ക്കഴിഞ്ഞ ജൂണിലാണ് യുവരാജ് സിങ് രാജ്യന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പിൽ ടീമിന്റെ മിന്നും താരമായിരുന്നു യുവരാജ് സിങ്.362 റൺസും 15 വിക്കറ്റുകളും നേടിയ യുവരാജ് സിങ് ലോകകപ്പിന്റെ തന്നെ താരമായി. വിരമിച്ചതിനു ശേഷം ബിസിസിഐയുടെ അനുമതിയോടെ കനേ‍ഡിയൻ‌ ട്വന്റി20 ക്രിക്കറ്റ് ലീഗിൽ യുവരാജ് കളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.