പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി സൗദി

0

സൗദിയില്‍ പൗരന്മാരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ പരമാവധി ചില്ലറ വില്‍പ്പന മേഖലകളിലേക്കും അവര്‍ക്ക് ജോലി നല്‍കാനുള്ള നീക്കത്തില്‍ സൗദി തൊഴില്‍ മന്ത്രാലയം.

റീട്ടെയില്‍ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.2022 ആകുമ്പോഴേക്കും പുതുതായി പന്ത്രണ്ട് ലക്ഷം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുകയാണ് ഈ നീക്കത്തിലൂടെ സൗദി തൊഴില്‍ മന്ത്രാലയം ലക്ഷ്യം വെയ്ക്കുന്നത്. നാല് വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി കുറയ്ക്കും. തൊഴില്‍ രഹിതരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തവര്‍ ആയതിനാല്‍ റീട്ടെയില്‍ മേഖലയാണ് അവര്‍ക്ക് കൂടുതല്‍ നല്ലതെന്ന് കണ്ടതിനാലാണ് ഇത്തരമൊരു നീക്കമെന്ന് തൊഴില്‍ മന്ത്രാലയം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമദ് ഖത്താന്‍ പറഞ്ഞു.

അടുത്ത സെപ്റ്റംബര്‍ മുതല്‍ പന്ത്രണ്ടു മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫര്‍ണീച്ചര്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍, വാച്ച്,കണ്ണട, പലഹാരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ ഇതില്‍ പെടും. മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ ആണ് നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അതിനാല്‍ സൗദിയുടെ ഈ നീക്കം കനത്ത തിരിച്ചടിയാണ് പ്രവാസികള്‍ക്ക് നല്‍കുക.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.