ജാനുവായി ഭാവന; ’96’ ഇനി ’99’

0

വിജയ്‌ സേതുപതി- തൃഷ ജോടികളുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമ 96 ന്റെ വിജയത്തെ തുടര്‍ന്ന് ചിത്രം കന്നഡയിലേക്ക്. 
ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയനടി ഭാവനയാകും അവതരിപ്പിക്കുക. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ  ഗണേഷാകും അവതരിപ്പിക്കുക. 
ന്നഡയില്‍ ചിത്രമെത്തിന്റെ പേര് ’99’ എന്നാണ്. 

വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ 96 പ്രേക്ഷക മനസ്സുകളിലാണ് ചേക്കേറിയത്. പലര്‍ക്കും ഈ ചിത്രം തങ്ങളുടെ ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. ഇപ്പോഴിതാ ഈ വിജയ ചിത്രത്തിന്റെ കന്നഡ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയനടി ഭാവനയാകും അവതരിപ്പിക്കുക. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ  ഗണേഷാകും അവതരിപ്പിക്കുക.

പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്. കന്നഡയില്‍ ചിത്രമെത്തിന്റെ പേര് ’99’ എന്നാണ്. സാധാരണയായി റീമേക്കുകളോട് താത്പര്യമില്ലാത്ത ഭാവന, സാര്‍വ്വത്രികമായ ഒരു വശ്യതയുള്ളതുകൊണ്ട് തനിക്ക് ഈ കഥ ഇഷ്ടപ്പെട്ടത് എന്ന് പറയുന്നു. 
പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും മനസിലാക്കിയതും ചിത്രത്തിലേക്ക് എത്താന്‍ പ്രേരകമായെന്ന് ഭാവന പറഞ്ഞു.

‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബംഗളൂരുവിലാണ് ചിത്രത്തിന്റെ ചിത്രീകരണം. അടുത്ത വര്‍ഷത്തോടെയായിരിക്കും ചിത്രത്തില്‍ ഭാവന അഭിനയിച്ചു തുടങ്ങുക.