ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി സിംഗപ്പൂര്‍

0

സിംഗപ്പൂര്‍: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂര്‍. ദീര്‍ഘകാല വിസകള്‍ക്കും വിസിറ്റിംഗ്‌ വിസകള്‍ക്കുമാണ് വിലക്ക്.  ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ്‌ മള്‍ടി മിനിസ്ട്രി ടാസ്ക് ഫോഴ്സ് ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ 22, 11:59 PM മുതല്‍ പ്രാബല്യത്തില്‍ വരും.

കൂടാതെ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷന്‍ കോറണ്ടൈന്‍ 14  ദിവസത്തില്‍ നിന്ന് 21 ദിവസമാക്കി. കര്‍ശനമായ  കോറണ്ടൈന്‍ ഉണ്ടായിരിന്നിട്ടു കൂടി കമ്മ്യുണിറ്റിയിലും ഡോര്‍മെട്രികളിലും കോവിഡ് പടരുന്ന സാഹചര്യത്തിലാണ് 7 ദിവസം അധികം കോറണ്ടൈന്‍ നീട്ടിയത്.

3000$  ആണ് 21 ദിവസത്തെ കോറണ്ടൈന് (SHN )  നല്‍കേണ്ടത്. ഓണ്‍ അറൈവല്‍ പിസിആര്‍ ടെസ്റ്റ്‌, എസ്എച്ച്എന്‍-ല്‍ 14 ആം ദിവസവും 21 ആം ദിവസവുമുള്ള പിസിആര്‍ ടെസ്റ്റ്‌ ഇതില്‍ എന്നിവ അധികമായി നല്‍കേണ്ടതാണ്. യാത്രക്കാര്‍ ഓണ്‍ അറൈവല്‍ പിസിആര്‍ ടെസ്റ്റ്‌ യാത്രയ്ക്ക് മുന്‍പായി https://safetravel.changiairport.com/. എന്ന വെബ്സൈറ്റിലൂടെ മുന്‍കൂട്ടി അടച്ച് ബുക്ക്‌ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്

ഇന്നലെ പുതിയ രണ്ട് കേസുകളാണ് പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒന്നു കമ്മ്യുണിറ്റിയിലും, മറ്റൊന്ന് ഡോര്‍മെട്രിയിലുമാണ്. അതോടൊപ്പം 22 ഇമ്പോര്‍ട്ടഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

മ്യുട്ടെഷന്‍ സംഭവിച്ച കോവിഡ് വകഭേദങ്ങള്‍ ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.