‘യാത്രയ്ക്കായി യൂബര്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്’; ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി സോനം കപൂർ

0

ന്യൂഡൽഹി: യാത്രയ്ക്കായി ഊബര്‍ ടാക്‌സി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്‌സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നുമായിരുന്നു സോനത്തിന്റെ ട്വീറ്റ്.

ജനുവരി ആദ്യം സോനം കപൂർ ബ്രിട്ടീഷ് എയർവൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയർവെയ്‌സിൽ നിന്ന് ലഗേജ് നഷ്ടമായതിനെ തുടർന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. താൻ പഠിക്കേണ്ടത് പഠിച്ചുവെന്നും ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയർവൈസ് ഉപയോഗിക്കില്ല എന്നുമായിരുന്നു സോനം പ്രതികരിച്ചത്.