ഇതാണ് മോഡി കഴിക്കുന്ന 30000 രൂപയുടെ കൂൺ

0

രാജ്യം നോട്ടുവിഷയത്തില്‍ നട്ടംതിരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിക്കുന്നത് കിലോയ്ക്ക് 30,000 രൂപ വിലവരുന്ന കൂണ്‍.ചില്ലറയില്ലങ്കിൽ ജനങ്ങള്‍ അന്നദാനം നടക്കുന്ന ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കാന്‍ പറഞ്ഞ  പ്രധാനമന്ത്രിയുടെ ഭക്ഷണശീലം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത് .

സാധാരണ മഷ്‌റൂം അല്ല ഇത് .ഹിമാചലിലെ സ്‌പെഷ്യൽ കൂൺ ആണ്.വ്വില കൂടി കേട്ടോളൂ .കിലോയ്ക്ക് 30000 രൂപ. പ്രധാനമന്ത്രി ആകുന്നതിനു മുന്പ് തന്നെ മോഡി ഈ കൂണിന്റെ ആരാധകന്‍ ആണ് . ബി ജെ പി ജനറല്‍ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ എത്തിയപ്പോള്‍ മുതലാണ് അദ്ദേഹം ഈ കൂണ്‍ വിഭവം ശീലമാക്കിയത്. പിന്നീടങ്ങോട്ട് കൂണ്‍ മോഡിയുടെ ഇഷ്ട വിഭവമായി മാറുകയായിരുന്നു. തന്റെ ഇഷ്ട ഭക്ഷണം ഹിമാചല്‍ കൂണ്‍ വിഭവമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി തുറന്നു പറയുകയും ചെയ്തിരുന്നു .ഈ കൂൺ ഉണക്കി വൃത്തിയാക്കി പൊടിച്ചാണ് മോദിയ്ക്കായി വിഭവങ്ങൾ ഒരുക്കുന്നത്.