സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

0

കോതമംഗലം: കോതമംഗലത്തെ സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കനാലിന് സമീപം കണ്ടെത്തിയത്. പ്രതി എല്‍ജോ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വിളിച്ചുവരുത്തി എല്‍ദോസ് പോളിനെ എല്‍ദോ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി എല്‍ദോസിനെ വീട്ടിലേക്ക് ക്ഷണിച്ചത്. പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.