കേരളത്തിലെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് മോഡലായ ‘ആദ്യഗര്‍ഭിണി’ ഞാനാണ്; അവകാശവാദവുമായി മോഡല്‍

0

കേരളത്തിൽ ആദ്യമായി നടത്തിയ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്ന അവകാശവാദവുമായി ആതിര ജോയി എന്ന വനിതക ഫോട്ടോഗ്രാഫർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് മോഡൽ ജോ മോൾ ജോസഫ് രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോ മോൾ ജോസഫിന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ ക്യാറ്റഗറിയിൽ കേരളത്തിൽ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി താനാണെന്ന് ജോ മോൾ പറയുന്നു..2019 ഡിസംബറിലായിരുന്നു ആ ഷൂട്ട് നടന്നതും, ഫോട്ടോസ് ഡിസംബർ ജനുവരി മാസങ്ങളിലായി റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യ കപ്പിൾസ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകൻ ആദിയുമാണ്. ആദ്യമായി ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ്Manoop Chandranഉം ഭാര്യNeethu Chandranനും ആണ്. മനൂപ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്.

മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്. ആതിരയും, ആതിര തെറ്റിദ്ധരിപ്പിച്ച് തെറ്റായ വാർത്ത ചെയ്ത മാധ്യമങ്ങളും തിരുത്തും എന്നും, ആതിര ഉന്നയിച്ച അവകാശവാദം പിൻവലിക്കും എന്നും കരുതുന്നു എന്നും ജോ മോൾ ജോസഫ് കുറിച്ചു.