മൊബൈലിനു നിരോധനം, ഇന്റര്‍നെറ്റിന് ദിവസം 45,000 രൂപ ; കിംഗ് ജോംഗ് ഉന്നിന്റെ നാട്ടില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയ പണി ഇങ്ങനെ

0

കിം ജോംഗ് ഉന്നിന്റെ നാട്ടില്‍ അവരുടെ ക്‌ളബ്ബുമായി പ്‌ളേ ഓഫ് കളിക്കാന്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കും  അദ്ദേഹത്തിന്റെ ബാംഗ്‌ളൂര്‍ എഫ്‌സിയിലെ താരങ്ങള്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി.

ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചു ജീവിക്കുന്ന കിമ്മിന്റെ രാജ്യത്ത് പന്തു കളിക്കാന്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ടീമാണ് ഛേത്രിയുടെ ബാംഗ്‌ളൂര്‍ എഫ്‌സി. കഴിഞ്ഞ തവണ തൊട്ടടുത്ത് നഷ്ടമായ എഎഫ്‌സി കപ്പില്‍ ഇന്റര്‍സോണ്‍ പ്‌ളേ ഓഫ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ബാംഗ്‌ളൂര്‍ എഫ്‌സി ഉത്തര കൊറിയയില്‍ കളിക്കാനെത്തുന്നത്. ബാംഗ്‌ളൂരില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 3-0 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് എവേ മത്സരത്തിനായി എത്തിയിട്ടുള്ളത്. തിങ്കളാഴ്ച ടീം ഇവിടെ വിമാനമിറങ്ങി. ബുധനാഴ്ച പ്യോംഗ്യോങിലെ 1.14 ലക്ഷം പേരുള്ള മെയ് ഡേ സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ 25 ക്‌ളബ്ബിനെതിരേ ഇന്ത്യന്‍ ടീം കളിക്കുന്നത്.വടക്കന്‍ കൊറിയയിലെ ഏറ്റവും മികച്ച ടീമാണ് ഏപ്രില്‍ 25.

എന്നാല്‍ പ്രശ്നം ഇതൊന്നുമല്ല. മറ്റു രാജ്യങ്ങളെ പോലെ അത്ര സുഖകരമല്ല ഉത്തരകൊറിയയിലെ കാര്യങ്ങള്‍. ഇവിടെ മൊബൈല്‍ഫോണില്ല.  എന്തെങ്കിലും വിവരമറിയണമെങ്കില്‍ ടീം താമസിക്കുന്ന ഹോട്ടലിലെ ലാന്റ് ഫോണിലേക്ക് വിളിക്കണം. കളിയുടെ ഒരു വിവരവും ഇന്റര്‍നെറ്റിലും നല്‍കാനാകില്ല. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണവും.  അന്താരാഷ്ട്ര റോമിംഗോ മൊബൈല്‍ഫോണോ അനുവദനീയമല്ല. കളിക്കാര്‍ക്ക് നെറ്റ് ഉപയോഗിക്കാന്‍ ബാംഗ്‌ളൂര്‍ എഫ്‌സി 45,000 രൂപ മുടക്കേണ്ടി വരും.