സണ്ണി പവാര്‍ ; ഓസ്‌കറില്‍ തിളങ്ങിയ കുഞ്ഞുതാരം

0

ഇത്തവണത്തെ ഓസ്കാര്‍ വേദിയില്‍ പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം റെഡ് കാര്‍പ്പറ്റ് പങ്കിട്ട ആ കൊച്ചു പയ്യനെ ശ്രദ്ധിക്കാത്തവര്‍ ആരുമുണ്ടാകില്ല .പുരസ്‌കാര വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായ ആ ബാലന്‍ ആണ് സണ്ണി പവാര്‍ .

മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ലയണില്‍ ദേവ് പട്ടേലിന്റെ ബാല്യകാലം അവതരിപ്പിച്ച  ബാലനാണ് സണ്ണി   .ചിത്രത്തില്‍ ദേവിന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ ഒരു ബാലനെ തേടിയാണ് സിനിമയുടെ അണിയറക്കാര്‍ മുംബൈയില്‍ എത്തിയത് .2000 ത്തോളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നുമാണ് കൊച്ചു മിടുക്കന്‍ സണ്ണി പവാറിന് നായകന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്. മുംബൈയിലെ സാധാരണ കുടുംബത്തിലാണ് സണ്ണി ജനിച്ചത്. എന്നാല്‍ ആദ്യ ചിത്രത്തിലൂടെ തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റാന്‍ സണ്ണി പവാറിന് കഴിഞ്ഞു .അവന്റെ കണ്ണിലെ തിളക്കമാണ് തന്നെ ആകര്‍ച്ചിതെന്നാണ് സംവിധായകന്‍ സണ്ണിയെക്കുറിച്ച് പറഞ്ഞത്. തന്റെ കഥാപാത്രം അവന്റെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് അപ്പോഴേ ഉറപ്പിച്ചിരുന്നുവെന്നാണ് സംവിധായകനായ ഗാരത് ഡേവിസ് പറഞ്ഞത്.
സാരു ബ്രെയിലി എന്ന യുവാവിന്റെ കഥയാണ് ലയണ്‍ എന്ന ചിത്രം പറയുന്നത് ..ഇന്ത്യയില്‍ നിന്നും ഓസ്ട്രലിയിലേക്ക് പോയ ഒരു ബാലന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ നാടും വീടും തേടി ഇന്ത്യയിലേക്ക്‌ വരുന്നതാണ് സിനിമയുടെ ഇതിവൃത്തം .നടന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമായ ലയണ്‍ എന്നതും ചിത്രത്തെ വ്യത്യസ്തമാക്കിയിരുന്നു .