കറുപ്പിന്റെ സൗന്ദര്യം; ഇതാണ് കോഡിയ ഡയപ്പ് എന്ന സൂപ്പര്‍ മോഡല്‍

0

കറുപ്പിന് അഴക്‌ പോരെന്നു ആര് പറഞ്ഞു.കറുത്തവള്‍ എന്നു പറഞ്ഞ് സൗന്ദര്യ ലോകത്തു നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാലം കഴിഞ്ഞുവെന്ന് ഈ ചിത്രം കണ്ടാല്‍  മനസ്സിലാകും. ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ്   ഖൗഡിയ ദ്യോപ് എന്ന ഈ കറുത്ത മുത്ത്.

അവൾ സ്വയം വിളിക്കുന്നത് മെലാനിൻ ദേവത എന്നാണ്. ഇൻസ്റ്റാഗ്രാമിൽ വർധിച്ചുകൊണ്ടിരിക്കുന്ന അവളുടെ ആരാധകരും ഇതുതന്നെ സമ്മതിക്കുന്നു.എണ്ണക്കറുപ്പിന്റെ നിറമാണ് കോഡിയയ്‌ക്ക്.കറുത്ത നിറമുള്ളവരെ രണ്ടാം നിര പൗരന്മാരായി പുരാതനകാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് ഈ സെനഗല്‍ സുന്ദരി.കറുത്ത നിറം മാത്രല്ല കോഡിയ ഡയപ്പിന്റെ ഹൈലൈറ്റ്, ശരീര സൗന്ദര്യത്തിലും മുഖ സൗന്ദര്യത്തിലും അവർ മറ്റാരെക്കാളും മുന്നിലാണ്

കറുപ്പിന്റെ ഈ അഴകിനെ കണ്ടെത്തിയത് ഒരു ഫോട്ടോഗ്രാഫറാണ്. ആഫ്രിക്കന്‍ വംശജനായ അദ്ദേഹമാണ് ഇവരുടെ ചിത്രങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രശസ്തയായ മോഡല്‍ ആണ് ഖൗഡിയ.  ഒരു പുരാതന ആഫ്രിക്കന്‍ ദേവതയുടെ പേരാണ് മാതാപിതാക്കള്‍ മകള്‍ക്കു നല്‍കിയത്.

കറുത്ത നിറം മാറ്റി സ്കിന്‍ വെളുപ്പക്കാന്‍ നൈജീരിയ പോലുള്ള രാജ്യങ്ങളിലെ 59 % ആളുകളും സ്കിന്‍ വൈറ്റ്‌ നിംഗ്കള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിലും കൂടുതലാണ് ശരാശരി. കറുത്ത നിറമുള്ളവരിലെ ആത്മവിശ്വാസത്തിന്റെ പുതിയ പ്രതീകമായ ഖൌദിയയെപ്പോലുള്ളവര്‍ വരും കാലങ്ങളില്‍ സൌന്ദര്യത്തിന്റെ ഈ മാനദണ്ഡങ്ങള്‍ മാറ്റി മറിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.