വെടിയൊച്ചയുടെ മുഴക്കത്തിൽ കാബൂൾ

0

അഫ്ഗാനിസ്ഥാനിൽ കടന്ന് കയറി മുന്നേറ്റം നടത്തിയ താലിബാൻ സേന എല്ലാ അർത്ഥത്തിലും പിടിമുറുക്കുകയാണ്. അഫ്ഗാൻ തലസ്ഥാനമായ കാബുളിലേക്ക് പ്രവേശിച്ച താലിബാൻ സൈന്യം കാബുളിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്.

അഫ്ഗാൻ സേനയോട് കാബൂൾ വിടാൻ താലിബാൻ നിർദ്ദേശിച്ചിരിക്കയാണ്. ഇനി ഒരു ചെറുത്ത് നിൽപ്പിനുള്ള സാധ്യത അഫ്ഗാൻ സേനക്കോ സർക്കാറിനോ സാദ്ധ്യമല്ലാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. താലിബാൻ സേനയുടെ ഈ നീക്കം ലോക രാഷ്ട്രങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഗൗരവമായ പ്രശ്നമാണ്.

അയൽ രാഷ്ട്രത്തിലെ അസ്വസ്ഥതകൾ നമ്മെ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും ഇതിനകം തന്നെ കാബുളിൻ്റെ നിയന്ത്രണം അവരുടെ കൈകളിൽ എത്തിയിട്ടുണ്ട്.

ഇനിയും ഒരു ചെറുത്ത് നിൽപ്പിന് അഷ്റഫ് അലി സർക്കാറിന് ശേഷിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇന്ത്യൻ എംബസ്സി ഇതുവരെയായും അടച്ചിട്ടില്ല. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കാം. ഇനി കാത്തിരുന്നു കാണുകയേ നിർവ്വാഹമുള്ളൂ.