സൂര്യയും ജ്യോതികയും നിർമ്മാതാക്കൾ, കാർത്തി നായകൻ , ഷങ്കറിൻ്റെ മകൾ നായിക : ചിത്രം -വിരുമൻ

0

മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ,പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്രു എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു.ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ്  നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ വിരുമൻ ‘. പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ   മറ്റൊരു  വഴിത്തിരിവായരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ ‘ . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ’. ചിത്രത്തിൻ്റെ പൂജ ഇന്ന് (തിങ്കളാഴ്ച) ചെന്നൈയിൽ നടന്നു . ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും. സംവിധായകൻ ശങ്കറിൻ്റെ ഇളയപുത്രി പുതുമുഖം  അതിഥി ഷങ്കറാണ് നായിക   . രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.  എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.. 

വാർത്താ വിതരണം : സി.കെ. അജയ് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.