ലോകം മുഴുവൻ ഒരുമിച്ച് ഇന്ത്യൻ ഭാഷയിലെ ഒരു വാക്കിനെതിരെ കരുതൽ എടുക്കുന്നു; ഈ തെലുങ്ക് ടെക്സ്റ്റ് ഫോണിലോ വാട്‌സാപ്പിലോ മെസഞ്ചറിലോ എത്തിയാൽ തുറക്കരുത്

0

ഐഫോണിന്റെ ഐഒഎസ് സ്പ്രിങ്‌ബോർഡിനെ താറുമാറാക്കാൻ ശേഷിയുള്ള ഒരു തെലുങ്ക് ടെക്സ്റ്റ് ലോകമാനം പ്രചരിക്കുന്നുവെന്നു  മുന്നറിയിപ്പ്. അതിനാൽ ഈ തെലുങ്ക് വാക്ക് ഫോണിലോ വാട്‌സാപ്പിലോ മെസഞ്ചറിലോ എത്തിയാൽ തുറക്കാതെ ഡിലീറ്റ് ചെയ്യാനാണ് നിർദ്ദേശം.

ഈ ടെക്സ്റ്റ് ബോംബിനാൽ ലോകം എമ്പാടും അടിച്ച് പോയത് ആയിരക്കണക്കിന് ഐഫോണുകളും മാക് ബുക്കുകളുമാണ്. അതിനാൽ ലോകം മുഴുവൻ ഒരുമിച്ച് ഇന്ത്യൻ ഭാഷയിലെ ഒരു വാക്കിനെതിരെ കരുതൽ എടുക്കുകയാണിപ്പോൾ. എന്നാൽ ആ വാക്ക് ഏതാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുമില്ല.

ഈ ടെക്സ്റ്റ് എത്തുന്നതിനെ തുടർന്ന് ഡിവൈസിന്റെ ഹോം സ്‌ക്രീനിനെ മാനേജ് ചെയ്യുന്ന സിസ്റ്റം ആപ്പായ ഐഒഎസ് സ്പ്രിങ് ബോർഡ് തകരാറിലാവുകയാണ് ചെയ്യുന്നത്. ഈ ബഗിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നത് ഇറ്റാലിയൻ ബ്ലോഗായ മൊബൈൽ വേൾഡായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ലോകമാനം പ്രചരിച്ചു. ഈ ബഗിന്റെ ആക്രമണം ഫോണകളെയും ഡിവൈസുകളെയും താറുമാറാക്കിയെന്ന് സ്ഥിരീകരിച്ച് നിരവധി അനുഭവസ്ഥരായിരുന്നു ഓൺലൈനിലൂടെ രംഗത്തെത്തിയിരുന്നത്.

ഈ സന്ദേശം എത്തുന്നതിനെ തുടർന്ന് ആപ്പുകൾ ഇതിനെ ലോഡ് ചെയ്യാൻ പരാജയപ്പെടുന്നതിനെ തുടർന്ന് യൂസർമാർക്ക് ഡിവൈസ് ഉപയോഗിക്കുന്നതിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുകയാണ് ചെയ്യുന്നത്.ഈ കാരക്ടർ മുകളിൽ പറഞ്ഞ വഴികളിൽ ഏതെങ്കിലും ഒന്നിലൂടെ നിങ്ങളുടെ ഡിവൈസിൽ എത്തുകയോ ടെക്സ്റ്റ് ഫീൽഡിൽ പേസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ അപ്ലിക്കേഷനുകളെ ഫ്രീസ് ചെയ്യാനോ അല്ലെങ്കിൽ ഇത് മൊത്തം ഓപ്പറേറ്റിങ് സിസ്റ്റത്തെ താറുമാറാക്കുന്നതിനോ കഴിയും.

ഇത്തരത്തിൽ ഈ ബഗിന്റെ പിടിയിൽ അമർന്നാൽ സ്പ്രിങ്‌ബോർഡ് യഥോചിതം റീസ്റ്റാർട്ട് ചെയ്യുന്നത് വരെ കാത്തിരിക്കാനാണ് ബ്ലോഗർ നിർദേശിക്കുന്നത്. മറിച്ച് നിങ്ങൾ ഡിവൈസ് സമ്മർദം ചെലുത്തി റീബൂട്ട് ചെയ്യാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. എന്നാൽ ടെലിഗ്രാം, സ്‌കൈപ് എന്നിവയെ ഈ ബഗ് ബാധിച്ചിട്ടില്ല. ഐഒഎസ് 11.2.5 അല്ലെങ്കിൽ മാക്ഒഎസ് എന്നിവയിൽ റൺ ചെയ്യുന്ന ആപ്പിൾ ഗാഡ്ജറ്റുകളെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ പബ്ലിക്ക് ബീറ്റ വേർഷനുകളിലുള്ള ഐഒഎസ് 11.3 നെ ഇത് ബാധിച്ചിച്ചിട്ടില്ല.