തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികള്‍ പുറത്ത്; ഇനി ശേഷിക്കുന്നത് ഇനി നാലു കുട്ടികളും പരിശീലകനും

0

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ എട്ടു കുട്ടികള്‍ പുറത്ത്. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് എട്ടാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്. ഇനി നാലു കുട്ടികളും പരിശീലകനും മാത്രമാണ് ഗുഹയില്‍ ശേഷിക്കുന്നത്. ഇവരില്‍ ചിലരെ ചേംബര്‍-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണ് ഗുഹാമുഖത്തേക്കുള്ളത്. 

തിങ്കളാഴ്ച രാവിലെ പുനരാംരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചുവെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു. ഞായറാഴ്ച നാലു കുട്ടികളെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദൗത്യത്തിനായി ഗുഹയിലെ ഓക്‌സിജന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് സംഘത്തിന്റെ അതീവ സാഹസിക ശ്രമങ്ങള്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.