ടിക് ടോക് ചെയ്യുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി അപകടം; വിഡിയോ കണ്ടത് 2.1 കോടി പേർ

0

വാഷിങ്ങ്ടണ്‍: ടിക് ടോക് ചെയ്യുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി യുവാവ്. ടിക് ടോക് താരം ജേസണ്‍ ക്ലാര്‍ക്കാണ് മരണത്തെ മുഖാമുഖം കണ്ടത്. തടാകത്തിലെ ഐസ് പാളികൾക്കടിയിലൂടെ ഔട്ട്‌ഡോർ അഡ്വഞ്ചർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടയിൽ താൻ മരണം മുന്നിൽ കണ്ടുവെന്നാണ് ടിക് ടോക് താരം ജേസൺ ക്ലാർക്ക് പറഞ്ഞത്.

നിരവധി സാഹസികമായ വീഡിയോകള്‍ ചിത്രീകരിച്ച് ആരാധകമാനസിൽ ഇടം നേടിയ ടിക് ടോക് താരമാണിയാൾ. 4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ജേസൺ ക്ലാർക്ക് ഈ വിഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ ഇതിനകം തന്നെ 2.1 കോടി പേർ കണ്ടുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം സാഹസികമായ ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ജേസണിനുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തണുത്തുറഞ്ഞ വെള്ളത്തില്‍ നീന്തുകയെന്ന ഉദ്ദേശത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കാനാരംഭിച്ചത്.

വീഡിയോ എടുക്കാനായി ജേസണ്‍ മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി വെള്ളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് ഒരു നിശ്ചിത സ്ഥലം വരെ നീന്താനാരംഭിച്ചു. എന്നാല്‍ നീന്തുന്നതിനിടെ കണ്ണുകള്‍ മരവിച്ച് തിരിച്ചു കയറാനുള്ള വഴി കാണാതായി. തുടര്‍ന്ന് നിശ്ചിതസമയത്തിലധികം തണുത്തുറച്ച വെള്ളത്തിനടിയില്‍ കുടുങ്ങി. പുറം കൊണ്ട് മഞ്ഞ് ഇടിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്ങനെയൊക്കെയോ നീന്തി രക്ഷപ്പെട്ടു’ മരണത്തിനോട് അടുത്ത നിമിഷങ്ങളായിരുന്നുവെന്നാണ് ജേസണ്‍ വിഡീയോ പങ്കുവെക്കുന്നതിനോടൊപ്പം പറയുന്നത്.

ഒരു ഘട്ടത്തിൽ ഐസ് തകർക്കാൻ ശ്രമിക്കുന്നതായും വിഡിയോയിൽ കാണിക്കുന്നുണ്ട്. ജേസൺ ക്ലാർക്കിന്റെ വിഡിയോ ടിക് ടോക്കിൽ ഇതിനകം തന്നെ 2.1 കോടി വ്യൂകളും ഇൻസ്റ്റാഗ്രാമിൽ 1.6 ലക്ഷം പേരും കണ്ടു.