സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ പ്രണയജോഡികള്‍

0

വ്യത്യസ്തമായ പരസ്യചിത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മുന്നിലാണ് വോഡഫോൺ. പഗ്ഗും സുസുവും എല്ലാം ഇത്രയും ജനകീയമായത്തില്‍ വോഡഫോൺ നിര്‍വഹിച്ച പങ്കു ചെറുതല്ല. വോഡഫോൺ പരസ്യങ്ങളിലെ ഈ വർഷത്തെ താരം എന്നാൽ ധനഞ്ജയൻസാണ്, വിപി ധനഞ്ജയനും, ഭാര്യ ശാന്താ ധനഞ്ജയനും.

മക്കളെയും കൊച്ചുമക്കളെയും ഒഴിവാക്കി നാട്കാണാന്‍ ഇറങ്ങിയ അപ്പൂപ്പനും അമ്മൂമ്മയും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആണ്. കൊച്ചുമക്കള്‍ക്ക്‌ സ്റ്റൈലന്‍ വീഡിയോകള്‍  അയച്ചു കൊടുക്കുന്ന, ടാറ്റൂ കുത്തുന്ന, ബൈക്ക് റോഡും, പാരാസെയ്‌ലിങ്ങുമെല്ലാം ആസ്വദിക്കുന്ന  ഈ ദമ്പതികള്‍ യഥാര്‍ഥജീവിതത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്ന് പലര്‍ക്കും അറിയില്ല.പ്രശ്‌സഥ ഭരതനാട്യ നർത്തകരും, പദ്മഭൂഷൻ ജേതാവുമാണ് ധനഞ്ജയൻസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ദമ്പതികൾ.

തങ്ങളുടെ വാർധക്യം ആഘോഷമാക്കാൻ ‘സെക്കൻഡ് ഹണിമൂണിന്’ ഗോവയിൽ എത്തിയ ദമ്പതികളുടെ കഥ പറഞ്ഞാണ്  വോഡഫോൺ പരസ്യചിത്രം ആദ്യം പുറത്തിറക്കിയത്. ഇത് വന്‍ വിജയമായതോടെ പുതിയ പരസ്യങ്ങളും ഇവരെ വെച്ചു വോഡഫോൺ നിര്‍മ്മിച്ചു. എന്തായാലും ഇപ്പോള്‍ ഈ   ‘ സൂപ്പർ കൂൾ ദമ്പതിമാരും’ സൂപ്പർഹിറ്റ് ആണ്.vodafone couple dhananjayans

പരസ്യചിത്രത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇങ്ങനെയാണ് ഈ ദമ്പതികൾ. കണ്ടുമുട്ടിയ നാൾ മുതൽ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയും, യാത്രകൾ പോവുകയും ചെയ്യുമായിരുന്നു ഇവർ. 1966 ലാണ് ഇരുവരും വിവാഹിതരായത്.

കണ്ണൂര്‍ സ്വദേശിയാണ് വിപി ധനഞ്ജയന്‍. ചെറുപ്പം മുതലേ നൃത്തത്തോട് താൽപര്യമുള്ളയാളായിരുന്നു ധനഞ്ജയൻ. കലാക്ഷേത്രയിലെ കഥകളിയാചാര്യൻ ചന്ദു പണിക്കരമായുള്ള കൂടിക്കാഴ്ച്ചയാണ് ധനഞ്ജയന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അങ്ങനെ 1953 ഒക്ടോബർ 5 ന് ധനഞ്ജയൻ കലാക്ഷേത്രയിൽ ചേർന്നു. കലാക്ഷേത്രയുടെ സ്ഥാപക രുഗ്മിണി ദേവിയുടെ കീഴിലായിരുന്നു ധനഞ്ജയൻ.അക്കാലഘട്ടത്തിൽ തന്നെയാണ് ശാന്തയും കലാക്ഷേത്രയിലെ ലീഡ് ഡാൻസറാകുന്നത്. അങ്ങനെ ഇരുവരും

പ്രണയത്തിലായി. വർഷങ്ങൾ നീണ്ട് നിന്ന പ്രണയം 1966 ൽ വിവാഹത്തിൽ കലാശിച്ചു. ഗുരുവായൂർ അമ്പലത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഇരുവരും ഒന്നിച്ച് നൃത്തം അവതരിപ്പിക്കാൻ തുടങ്ങി. പണ്ഡിറ്റ് രവി ശങ്കറിന്റെ ഘനശ്യാം, നാഷണൽ ജാൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചക്ര, മാഹാഭാരതം ഡാൻസ് ഡ്രാമാ എന്നിങ്ങനെ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നൃത്തം അവതരിപ്പിച്ച് കയ്യടി നേടി ഈ ദമ്പതികൾ. ഓൺ സ്‌റ്റേജ് കെമിസ്ട്രിക്കൊപ്പം ഇവരുടെ ഓഫ് സ്റ്റേജ് കെമിസ്ട്രിയും ചർച്ചയായിരുന്നു. പിന്നീട് 2009 ലാണ് ഇരുവരെയും തേടി പദ്മഭൂഷൻ എത്തുന്നത്. ഇതിന് പുറമെ, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, വേൽസ് സർവ്വകലാശാലയുടെ ഡോക്ടറേറ്റ്, യുനെസ്‌കോയുടെ മെഡലിയൻ ഡീ മെറിറ്റി എന്നീ പുരസ്‌കാരങ്ങളും ഈ ദമ്പതികളെ തേടിയെത്തിയിരുന്നു.