ഫിലിപ്പീൻസില്‍ ‘താൽ’ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി

0

മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ താൽ അഗ്‌നിപർവതത്തിൽ നിന്ന് ലാവ പ്രവാഹം തുടങ്ങി. തിങ്കളാഴ്ചയാണ് ലാവ പ്രവാഹം തുടങ്ങിയത്. ഇതേതുടർന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോണ്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന താല്‍ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. . ഇതിനോട് അനുബന്ധിച്ച് വിവിധഭാഗങ്ങളില്‍ ഭൂചലനവും അനുഭവപ്പെട്ടു.

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ 17 കിലോമീറ്റര്‍ ചുറ്റളവിലുളളവരെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏകദേശം 8000 പേരെ 38 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. അഗ്‌നിപർവതത്തിന്റെ പുക മൂലം ചില ഗ്രാമങ്ങളിലുള്ളവർക്ക് ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ സാധിച്ചിട്ടില്ല. ഇവർക്ക് വാഹനം സൗകര്യം ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിലർ കൃഷിയടിവും വീടും വിട്ട് ക്യാമ്പുകളിലേക്ക് മാറാൻ തയാറാവുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് താല്‍. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം പതിന്നാലു കിലോമീറ്ററോളം ദൂരെയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടകം 240 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് വിവരം. ഇതിനോടകം 240 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് വിവരം. സമീപത്തെ തെരുവുകളും വീടുകളും അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ ചാരവും മറ്റ് അവശിഷ്ടങ്ങളും മൂലം മൂടിക്കിടക്കുകയാണ്.