സെപ്റ്റംബർ പതിനൊന്നും തീവ്രവാദവും

0

2001 സെപ്റ്റംബർ 11. അന്നും പതിവുപോലെ വീട്ടിലിരുന്നു, ടിവി യിൽ പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ടിവി യിൽ ഒരു ബ്രേക്കിങ് ന്യൂസ്‌ “America Under Attack” അതെ അതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ബിബിസി യും സിഎൻഎൻ നും മറ്റു വർത്താ ചാനലുകൾളും മാറിമാറി നോക്കി എവിടെയും ഭീകര ആക്രമത്തിന്റെ ഭീകര മുഖം മാത്രം.

“പേൾ ഹാർബർ” ആക്രമണത്തിനു ശേഷം യുഎസിൽ നടന്നിട്ടുള്ള മറ്റൊരു ആക്രമണം.

ടി വി സ്‌ക്രീനിൽ ന്യൂയോർക്കു നഗരത്തിലെ 101 നിലകളുള്ള ഇരട്ടഗോപുരങ്ങൾ കത്തിയെരിയുന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടു. പിന്നാലെ വാഷിംഗ്‌ ടനിലെ പെൻടഗണും പെൻസിൽവാനി യയിൽ ഭീകരറും യാത്രക്കാരും തമ്മിൽ നടത്തിയ മൽപ്പിടുത്തത്തിനിടെ തകർന്നു വീണ അമേരിക്കയുടെ തന്നെ നാലാമത് വിമാനവും കത്തിയെരിയുന്ന കാഴ്ച്ച; മൂവായിരത്തോളം ആളുകളുടെ ജീവനാണ് അന്നു നാലു സ്ഥലങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ടത്. അന്ന് അൽ ഖായിദ എന്ന ഭീകര സംഘടനയുടെ തലവൻ ഉസാമ ബിൻലാദൻ യുഎസിന് എതിരെ ഒരു പുതിയ പോർമുഖം തുറക്കുക യായിരുന്നു.

ഇന്ന് വീണ്ടുമൊരു സെപ്റ്റംബർ 11. ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ അമേരിക്കയുടെതന്നെ വിമാനം ഇടിച്ചുകയറ്റിയിട്ടുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണതിന്റെ ഇരുപതാം വാർഷികം.

1992ൽ യെമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന ഹോട്ടലുകളിൽ നടത്തിയ സ്ഫോടനവും 1995 ൽ ഫിലിപ്പീൻസിൽ അബു സയാദ് ഗ്രൂപ്പ് നടത്തിയ സ്ഫോടനവും 1995ൽ തന്നെ സൗദി അറേബ്യയിലെ റിയാദിൽ യുഎസ് സൈനിക പരിശീലനകേന്ദ്രത്തിനു സമീപം നടത്തിയ കാർ ബോംബ് സ്ഫോടനവും 1998ൽ കെനിയയിലെ നയ്റോബിയിലും ടാൻസാനിയയിലെ ദാറുസ്സലാമിലും യുഎസ് എംബസികൾക്കു നേ‍ർക്കു നടത്തിയ സ്ഫോടനങ്ങളിൽ നിന്നെല്ലാം
വ്യത്യസ്ഥമായോരാക്രമണം.

ഭീകരാക്രമണ സമയം പ്രസിഡണ്ട്‌ ജോർജ് ബുഷ് തലസ്ഥാനം നഗരിയിൽ ഇല്ലായിരുന്നെങ്കിലും അന്ന് വൈകുന്നേരം ന്യൂയോർക്കിൽ തിരിച്ചെത്തിയ പ്രസിഡന്റ് അമേരിക്കൻ ജനതയോടും ലോകത്തോടും “ഈ ദിവസം ഞങ്ങൾ മറക്കില്ല തീവ്ര വാദികൾക്ക് അമേരിക്കൻ ബിൽഡിംഗുകളുടെ അടിത്തറ തകർക്കാൻ കഴിഞ്ഞെങ്കിലും അമേരിക്കൻ ജനതയുടെ മനസ്സിന്റെ അടിത്തറ തകർക്കാൻ കഴിയില്ല “എന്ന ലോകപ്രശസ്ത പ്രഖ്യാപനം നടത്തി. തുടർന്നു തങ്ങളുടെ ജനതയ്ക്ക് കൊടുംവില്ലനായി തീർന്ന ഉസാമ ബിൻ ലാദനെ തേടി അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തി.

2001 ഒക്ടോബർ ഏഴിന് അമേരിക്ക തിരിച്ചടി തുടങ്ങി. 20 വർഷങ്ങളോളം നീണ്ട അഫ്ഗാൻ യുദ്ധത്തിനു തുടക്കമാകുകയായിരുന്നു അന്ന്. 2001 ഡിസംബർ ആറോടെ താലിബാന്റെ ശക്തികേന്ദ്രവും പ്രഭവസ്ഥലവുമായ കാണ്ഡഹാർ നഗരം അമേരിക്ക താലിബാനിൽ നിന്ന് പിടിച്ചടക്കി താമസിയാതെ കാബൂളും പിടിച്ചടക്കി.

യുദ്ധത്തിനിടെ ആയിരക്കണക്കിന് അമേരിക്കൻ പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെട്ടെങ്കിലും പിന്നീട് പ്രസിഡന്റായി വന്ന ബാരക്ക് ഒഭാമയുടെ അറിവോടെ ഭീകരവേട്ടയ്ക്ക് പേരുകേട്ട അമേരിക്കൻ നേവി സീലുകൾ പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിസങ്കേതത്തിൽ താമസിച്ചിരുന്ന ബിൻ ലാദനെ 2011ൽ കൊലപ്പെടുത്തുന്നതു വരെ നീണ്ടു അമേരിക്കയുടെ എക്കാലത്തെയും നീണ്ട ഭീകരവേട്ട.

20 വർഷങ്ങളോളം നീണ്ടു ‌നിന്ന ആ യുദ്ധത്തിനും അവസാനം കുറിക്കുന്ന ഈ വർഷത്തിലാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികം കടന്നുവരുന്നതെന്ന്‌ മാത്രമല്ല ആർക്കെതിരെ പോരാടിയോ അതെ തീവ്രവാദികൾ തന്നെ വീണ്ടും അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ തിരിച്ചു വന്നു എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടിയാണ്. അഫ്ഗാനിലെ സൈനികദൗത്യം ആത്യന്തികമായി വിജയമായോ അതോ പാളിയോയെന്ന് അമേരിക്കൻ ജനതയും അവിടുത്തെ ഭരണകൂടവുമാണ് വിലയിരുത്തേണ്ടത്.