മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം; തെക്കന്‍ സൈബീരിയയിലെ രത്‌ന ഖനിയെകുറിച്ചറിയാം

0

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ച ഒരു രത്‌ന ഖനിയെകുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഗര്‍ത്തം എന്ന് വേണമെങ്കില്‍ ഈ ഖനിയെ കുറിച്ചു പറയാം.

1,722 അടി ആഴമുള്ള സൈബിരിയയിലെ ഡയമണ്ട് നഗരം എന്ന് വിളിക്കുന്ന പ്രദേശത്താണ് ഈ മിര്‍ ഖനി സ്ഥിതിചെയ്യുന്നത്.  847.5കോടി വിലവരുന്ന രത്‌ന ശേഖരങ്ങള്‍ തെക്കന്‍ സൈബീരിയയിലെ ഈ ഖനിയില്‍ നിക്ഷേപമായുണ്ടായിരുന്നു. എന്നാല്‍ 2004ലോടുകൂടി ഖനി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. പിന്നീട് തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ടണലുകള്‍ നിര്‍മ്മിച്ച് ആറ് മില്ല്യണ്‍ ക്യാരറ്റ് മൂല്യം വരുന്ന രത്‌നങ്ങള്‍ കുഴിച്ചെടുക്കുകയായിരുന്നു. 2014 മുതലാണ് ഇതിന് തുടക്കമായത്.

എന്നാല്‍ ഹെലിക്കോപ്റ്റര്‍ പോലും ഈ ഖനിയുടെ മുകളിലൂടെ പറക്കില്ല. കാരണം ഖനിയില്‍ രൂപപ്പെട്ട ചുഴിയുടെ ആകര്‍ഷണ വലയത്തില്‍ മുകളിലൂടെ പോകുന്ന എന്തും ഇതിന്റെ ആഴങ്ങളിലേക്കാണ്ടു പോകും.ഖനിയില്‍ രൂപപ്പെട്ട ചുഴിയുടെ ആകര്‍ഷണ വലയത്തില്‍ ആഴങ്ങളിലേക്കാണ്ടു പോകും. എന്തായാലും കടലിലെ ബര്‍മുഡ ട്രയാങ്കില്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലം കൂടിയാണിത്.