ഒന്ന് ചുറ്റിക്കറങ്ങാൻ ഇറങ്ങിയതാ…പക്ഷെ പണിപാളി: മഞ്ഞില്‍ പുതഞ്ഞ് പൂച്ചക്കുട്ടി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ, ജീവന്‍ തിരിച്ചുകിട്ടി

0

വടക്കേ അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്‌സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്‌ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയുടെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്‌പെല്ലിലാണ് സംഭവം.

ഫ്‌ലഫിയെന്ന പൂച്ചക്കുട്ടി കുറുമ്പുകാട്ടി പലപ്പോഴും വീടിനു പുറത്താണ്. കടുത്ത തണുപ്പില്‍ ദേഹമാസകലം മൂടിപ്പുതച്ച് മനുഷ്യര്‍ പോലും വീടിനുള്ളില്‍ കഴിയുമ്പോഴാണ് കൊടുംതണുപ്പിന്റെ പ്രശ്‌നങ്ങളറിയാതെ ഫ്‌ലഫി പുറത്ത് ചുറ്റിക്കളിക്കാനിറങ്ങിയത്.മഞ്ഞിനടിയിൽ ഫ്‌ലഫി എന്തോ തെരഞ്ഞു കിടക്കുകയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.പിന്നീടാണ് മനസിലായത് തണുത്ത് മരവിച്ച് ദേഹമാസകലം മഞ്ഞുകട്ടകൾ വീണു കിടക്കുകയായിരുന്നുവെന്ന് മനസിലായത്.

ഉടൻ തന്നെ ഫ്‌ലവിയെ ആശുപത്രിയിലേക്ക് എത്തിച്ചു.അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം തണുത്തുറഞ്ഞുകിടക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായത്. സമീപത്തെ മൃഗാശുപത്രിയിലെത്തിക്കുമ്പോള്‍ ഫ്‌ലഫിയുടെ താപനില 90 ഡിഗ്രി മാത്രം. പൂച്ചകളുടെ ശരീരതാപനിലയാകട്ടെ 100, 102 ഡിഗ്രി ഫാരന്‍ഹീറ്റും. ചൂടുവെള്ളവും ഹെയർ ഡ്രെയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നൽകാനുപയോഗിക്കുന്ന കേജ് വാമറും എന്നിവയുപയോഗിച്ചാണ് ഡോക്‌ടർമാർ പൂച്ചയെ രക്ഷിച്ചത്.