മെക്സിക്കോയിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്‌പ്പിൽ 18 മരണം

1

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്‌പ്പിൽ 18 പേർ മരിച്ചു. വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ സകാറ്റസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. മേഖലയിലെ മേധാവിത്വത്തിന് വേണ്ടി ഇരു സംഘങ്ങൾ തമ്മിൽ നടത്തിയ വെടിവെപ്പിനിടെയാണ് കൊലപാതകം. സിനലോ,ജാലിസോ എന്നി സ്ഥലങ്ങളിലെ രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിലാണ് 18 ജീവൻ പൊലിഞ്ഞത്.

2006 ന് ശേഷം മെക്സിക്കോയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളിൽ 30,000 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ഉള്ള അക്രമങ്ങൾ തടയാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്. പലപ്പോഴും ഇവർക്ക് അക്രമങ്ങൾ തടയാൻ കഴിയാറില്ല.