ഇതാണ് രാത്രിയുടേയും പകലിന്റെയും അതിർവരമ്പ്; ബഹിരാകാശത്തു നിന്നുള്ള അപൂർവ്വ ചിത്രം

1

ഭൂമിയുടെ ഒരുഭാഗത്ത് രാത്രിയായിരിക്കുമ്പോൾ മറുഭാഗത്ത് പകലായിരിക്കുമെന്ന് നമ്മൾക്കറിയാം…എന്നാൽ രാത്രിയുടെയും പകലിന്റെയും ഇടയിൽ എന്തായിരിക്കും എന്ന് നമ്മൾ എന്നെങ്കിലുമൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലേ പലരുടെയും ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യംകൂടിയാണത്. ങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നാസയുടെ ബഹിരാകാശ ഗവേഷകനായ റോബർട്ട് ബെങ്കൻ പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം സൃഷ്ടിക്കുന്നത്.

ഭൂമിയിലെ രാത്രിയുടെയും പകലിന്റെയും അതിരിന്റെ ചിത്രങ്ങൾ. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഈ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയതാണ് ഈ അപൂർവ ചിത്രം. ജൂൺ 29 തിങ്കളാഴ്ചയാണ് റോബർട്ട് ഈ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ച, ഭൂമിയുടെ ഒരു ഭാഗം രാത്രിയും മറുഭാഗം പകലും’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

ചിത്രം ഇതിനോടകം നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മനുഷ്യൻ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് കൂടുതൽ ആളുകളും കമന്റുചെയ്തിരിക്കുന്നത്. ആളുകൾക്കും നേരിട്ടു കാണാനാകാത്ത മനോഹരമായ കാഴ്ച പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് നന്ദി രേഖപെടുത്തിയിട്ടുമുണ്ട് ചിലർ.

അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും ചിത്രത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ചത്. ജൂൺ ഒന്നിനാണ് ബഹിരാകാശ ഗവേഷകരായ റോബർട്ട് ബെങ്കനും ഡൂഗ് ഹെർലിയും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേയ്സെക്സിന്റെ റോക്കറ്റായ ഫാൽക്കൺ 9 ലാണ് ഇരുവരും 19 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ബഹിരാകാശ നിലയത്തിലെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ കടന്നു പോകുന്ന കൂറ്റൻ സഹാറൻ പൊടിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്നു പകർത്തി ഡൂഗ് ഹെർലിയും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു

1 COMMENT

  1. […] http://www.pravasiexpress.com ഭൂമിയുടെ ഒരുഭാഗത്ത് രാത്രിയായിരിക്കുമ്പോൾ മറുഭാഗത്ത് പകലായിരിക്കുമെന്ന് നമ്മൾക്കറിയാം…എന്നാൽ രാത്രിയുടെയും പകലിന്റെയും ഇടയിൽ എന്തായിരിക്കും എന്ന് നമ്മൾ എന്നെങ്കിലുമൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലേ പലരുടെയും ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യംകൂടിയാണത്. ങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നാസയുടെ ബഹിരാകാശ ഗവേഷകനായ റോബർട്ട് ബെങ്കൻ പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം സൃഷ്ടിക്കുന്നത്. ഭൂമിയിലെ രാത്രിയുടെയും പകലിന്റെയും അതിരിന്റെ ചിത്രങ്ങൾ. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഈ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയതാണ് […] Source link […]

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.