ബാക്ടീരിയയും യൂറിയയും ചേര്‍ത്ത് ചന്ദ്രനിൽ കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ

0

മനുഷ്യന്റെ മൂത്രത്തില്‍ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ഭാവിയില്‍ ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി യായിട്ടാണ് ഗവേഷകർ ഇതിനെ കാണുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു.

ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ കരുതുന്നു. ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു.

ചിലപ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ മണ്ണ്, അമരപ്പയര്‍ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകള്‍ നിര്‍മിക്കാനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. ഭാവിയില്‍ ഇത്തരം കട്ടകള്‍ ഉപയോഗിച്ച് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ നിര്‍മിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടുമുതല്‍ ബഹിരാകാശ പര്യവേക്ഷണം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ വിഭവങ്ങള്‍ വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രഹങ്ങളില്‍ വാസമുറപ്പിക്കുന്നതിനേക്കുറിച്ചാണ് ഗവേഷകര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത്. സീമൻിന് പകരം ഗുവാർ ഗം ഉപയോഗിക്കുന്നതിനാൽ കാർബൺ ഫൂട്ട്പ്രിൻും കുറവായിരിക്കും.ഭൂമിയിൽ നിന്ന് ഒരു പൗണ്ട് വസ്തുക്കൾ ചന്ദ്രനിൽ എത്തിക്കാൻ 7.5 ലക്ഷമാണ് വരുന്ന ചെലവ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണത്തിനാണ് ഇവരുടെ നീക്കം.