ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം: യുഎസ് എംബസിക്ക് സമീപം മൂന്ന് മിസൈലുകള്‍ പതിച്ചു

0

ബാ​ഗ്ദാ​ദ്: ഇ​റാഖ് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ അ​തീ​വ സു​ര​ക്ഷി​ത​മേ​ഖ​ല​യി​ൽ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം റോക്ക​റ്റ് ആ​ക്ര​മ​ണം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ സോണി​ൽ മൂന്ന് റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​തായാണ് റിപ്പോർട്ടുകൾ. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ‌

യു​എ​സ് എംബ​സി​ക്കു സ​മീ​പം ഉ​ൾ​പ്പെ​ടെ അ​പാ​യ​സൂ​ച​ന​യാ​യി സൈ​റ​ൻ മു​ഴ​ങ്ങി​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.‌‌ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്ന് അമേരിക്ക ആ​രോ​പി​ച്ചു.

ഇ​തി​നോ​ട് ഇ​റാ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​റാ​നി​ലെ സൈ​നി​ക​മേ​ധാ​വി ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വധി​ച്ച യു​എ​സ് ന​ട​പ​ടി​ക്കു ശേ​ഷം പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു. തി​രി​ച്ച​ടി​യാ​യി ഇറാഖിലെ യു​എ​സ് സൈ​നി​ക​താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.