വന്ദേഭാരത് മിഷന്‍; വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; സൗദിയില്‍ നിന്ന് 36 വിമാനങ്ങള്‍

0

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാമാന സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. 36 സര്‍വ്വീസുകളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ കേരളത്തിലേക്കുള്ളത് 24 സര്‍വ്വീസുകകള്‍. ജിദ്ദയില്‍ നിന്നും ദമ്മാമില്‍ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങള്‍ വീതമുണ്ട്.

ജൂലൈ 15 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള ഷെഡ്യൂളാണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. റിയാദില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 16 മുതല്‍ 27 വരെ ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് രണ്ട് സര്‍വ്വീസുകള്‍ വീതം നിശ്ചയിച്ചിട്ടുണ്ട്.