ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍റെ സ്പോര്‍ട്സ് ഡേ ഒക്ടോബര്‍ 28ന്

0

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സിംഗപ്പൂര്‍ ( ICA ), സെംബാവാങ് സി‌സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സെംബാവാങ് കമ്മ്യൂണിറ്റി ക്ലബില്‍ രാവിലെ 9 മണി മുതലാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ വര്‍ഷവും ഐസിഎ (ICA) നടത്തുന്ന സ്പോര്‍ട്സ് ഡേ നിരവധി കായികപ്രേമികളുടെ ഒത്തുകൂടലിന് സഹായിക്കാറുണ്ട്. കുട്ടികള്‍ക്കും വനിതകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.

ഈ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരങ്ങള്‍ നടക്കും. ബാറ്റ്‌മിന്റണ്‍, ക്യാരംസ്, ചെസ്സ്‌ എന്നീ മത്സരങ്ങള്‍ക്ക് പുറമേ നടക്കുന്ന സ്പെഷ്യല്‍ ഫണ്‍ ഗെയിംസ് മറ്റൊരു പ്രത്യേകത ആയിരിക്കും.

ബാറ്റ്‌മിന്റണ്‍ (ഡബിള്സ്), ക്യാരംസ് (ഡബിള്സ്), ചെസ്സ്‌ , ചെസ്സ്‌ ( below 15 years) എന്നിവ പ്രധാന മത്സരങ്ങള്‍ ആയിരിക്കും.
പെനാല്റ്റി ഷൂട്ട്‌ ഔട്ട്‌ (മെന്‍) , റിംഗ് ടെന്നീസ് (വിമെന്‍) എന്നിവ ഫണ്‍ ഗെയിംസ് ഇനത്തില്‍ നടത്തപ്പെടും.

പങ്കെടുക്കാനും , വിവരങ്ങള്‍ക്കും , രെജിസ്ട്രേഷന്‍ ചെയ്യാനും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും .
ബിജോപ്സ് (98118108), ഷാജി (91543071) ,സന്തോഷ് (93966572).