അഴിമതിരഹിത പട്ടിക: ഇന്ത്യയുടെ റാങ്ക് 94,​സിംഗപ്പൂര്‍ 3,പാകിസ്ഥാന്‍ 127

0
ബെര്‍ലിന്‍: അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 94.എന്നാല്‍ ഏഷ്യയിലെ തന്നെ മറ്റൊരു രാജ്യമായ സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തെത്തി മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്‌ . ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലാണ്‌ അഴിമതിരാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്‌. സൊമാലിയയാണ്‌ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യം. അഴിമതി ഏറ്റവും കുറവ്‌ ഡെന്‍മാര്‍ക്കിലും ന്യൂസിലാന്‍ഡിലുമാണ്‌.ഫിന്‍ലന്‍ഡ്‌, സ്വീഡന്‍, നോര്‍വെ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, നെതര്‍ലന്‍ഡ്‌സ്‌, ഓസ്‌ട്രേലിയ, കാനഡ എന്നിവയാണ്‌ അഴിമതി കുറവുള്ള രാജ്യങ്ങളില്‍ മൂന്നു മുതല്‍ 10 വരെ സ്‌ഥാനങ്ങളിലുള്ളത്‌. ജര്‍മനി (12), ബ്രിട്ടന്‍ (14), ഹോങ്‌കോങ്‌ (15), ജപ്പാന്‍ (18), അമേരിക്ക (19) എന്നിവയും അഴിമതി കുറവുള്ള രാജ്യങ്ങളുടെ മുന്‍നിരയിലുണ്ട്‌. ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവ രണ്ടാംസ്ഥാനത്തും നോര്‍വേ, സിംഗപ്പൂര്‍ എന്നിവ മൂന്നാംസ്ഥാനത്തും സ്വിറ്റ്സര്‍ലന്‍ഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഹോളണ്ടാണ് അഞ്ചാംസ്ഥാനത്ത്. ആറാംസ്ഥാനം ഓസ്‌ട്രേലിയയും കാനഡയും പങ്കിടുന്നു.
 
ഇന്ത്യയ്ക്ക് നൂറില്‍  34 മാര്‍ക്കാണുള്ളത്. ലോകത്ത് അഴിമതി വര്‍ദ്ധിച്ചുവരികയാണെന്നും തീരെ അഴിമതിയില്ലെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ക്കുപോലും മുന്‍  വര്‍ഷങ്ങളെ അപേക്ഷിച്ച് മാര്‍ക്ക് കുറവാണെന്നും സംഘടന ചൂണ്ടിക്കാട്ടി.പട്ടികയില്‍  ഏറ്റവും താഴെ എട്ടു മാര്‍ക്കു വീതമുള്ള സൊമാലിയ,​ ഉത്തര കൊറിയ,​ അഫ്ഗാനിസ്ഥാൻ (എട്ടു മാര്‍ക്കു വീതം)​,​ സുഡാന്‍ (11)​,​ ദക്ഷിണ സുഡാന്‍ (14)​,​ ലിബിയ(15)​,​ ഇറാക്ക്(16)​,​ ഉസ്ബെക്കിസ്ഥാന്‍,​ ടർക്ക്മെനിസ്ഥാന്‍,​ സിറിയ (17 വീതം)​ എന്നിവയാണ്.