തായ്‌വാന്‍ വിമാനാപകടം – മരണം 47 ആയി

0

ഇന്നലെ തായ്‌വാനില്‍ പെന്‍ഘു ദ്വീപിലെ മഗോംഗ് വിമാനത്താവളത്തില്‍ ലാന്ടിങ്ങിനിടെ വിമാനം തകര്‍ന്നതില്‍ ഇതുവരെ 47 ആള്‍ക്കാര്‍ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.  തായ്‌വാനിലെ തെക്കന്‍ തുറമുഖപട്ടണമായ കാവോസ്യംഗില്‍ നിന്നും പെന്‍ഘു ദ്വീപിലേ ക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

58 യാത്രക്കാരും വിമാനജീവനക്കാരുമായി പറന്നുയര്‍ന്ന  ട്രാന്‍സ് ഏഷ്യ വിമാനം, GE222 റണ്‍വേ എത്തുന്നതിനുമുമ്പാണ് തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന്, പൈലറ്റ്‌ അടിയന്തിര ലാന്ടിങ്ങിനു ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. പതിനൊന്നോളം പേര്‍ക്ക് പരിക്കുണ്ട്. സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും  ആര്‍ക്കും അപകടം പറ്റിയതായി റിപ്പോര്‍ട്ടില്ല.

സംഭവം, തായ്‌വാന്‍റെ വ്യോമയാന ചരിത്രത്തിലെ, കറുത്ത അദ്ധ്യായമാണെന്ന് പ്രസ്താവിച്ച പ്രസിഡന്റ് മാ യിംഗ്-ജിയോ, എത്രയും പെട്ടെന്ന് ഒരു സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.