തരംഗമാകുന്ന പുരോഹിതഗായകന്‍

0

മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹ ചടങ്ങില്‍, ലിയനാര്‍ഡ് കോഹെന്റെ  'ഹലലൂയ' എന്ന ഗാനം ആലപിക്കുന്ന ഫാദര്‍ റേ കെല്ലിയുടെ വീഡിയോ ഇന്ന് ലോകം മുഴുവനും വൈറലായി മാറിക്കഴിഞ്ഞിരിക്കുന്നു. 42 മില്യണ് പ്രേക്ഷകരാണ് ഇതിനോടകം ഈ വീഡിയോ യു ട്യൂബില്‍ കണ്ടു കഴിഞ്ഞത്.

ഇപ്പോള്‍ നിരവധി ചാറ്റ് ഷോകളിലും, മ്യൂസിക് ഷോകളിലും താരമായ് മാറിയ ഫാദര്‍ക്ക്, യൂണിവേഴ്സല്‍ മ്യൂസിക്കിന്റെ അടക്കം നിരവധി ആല്‍ബങ്ങളില്‍ പാടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അറുപത്തി രണ്ടുകാരനായ ഫാദര്‍ റേ,  അയര്‍ലണ്ടിലെ ഓള്‍ഡ് കാസ്സില്‍ പട്ടണത്തിലെ ക്രൈസ്തവ ദേവാലയത്തില്‍ ജോലിക്കൊപ്പം സ്വന്തമായുള്ള  സ്റ്റുഡിയോയിലാണ് ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തു കൊടുക്കുന്നത്. കിട്ടുന്ന തുക മുഴുവനും ദാന ധര്‍മ്മങ്ങള്‍ക്കായ് ഉപയോഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

വീഡിയോ: